ഭക്ഷണത്തിന് ശേഷം പുറത്തുപോകാനൊരുങ്ങവേ കുഴഞ്ഞുവീണു; പ്രവാസി മലയാളി മരിച്ചു

By Web Desk  |  First Published Jan 8, 2025, 11:13 AM IST

10 വർഷമായി സൗദിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്ന മലയാളി കുഴഞ്ഞുവീണ് മരിച്ചു. 


റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് ആലപ്പുഴ ചാരുംമൂട് വേടകപ്ലാവ് സ്വദേശി സുരേഷ് ദാമോദരൻ (50) വെള്ളിയാഴ്ച റിയാദിലെ താമസസ്ഥലത്ത് മരിച്ചു. പ്രഭാത ഭക്ഷണത്തിനുശേഷം സാധനം വാങ്ങുന്നതിനായി പുറത്തേക്ക് പോകാൻ തയ്യാറാകുന്നതിനിടയിൽ കുഴഞ്ഞുവീണ് മരണം സംഭവിക്കുകയായിരുന്നു. 

കഴിഞ്ഞ 10 വർഷമായി സൗദി കാർപ്പറ്റിൽ ഇലക്ട്രീഷ്യനായി സേവനമനുഷ്ഠിക്കുന്നു. ഭാര്യ: സിന്ധു, മകൾ: ശിവാനി. കുടുംബം നാട്ടിലാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് ആവശ്യമായ ക്രമീകരണം കമ്പനി ഏറ്റെടുത്ത് പൂർത്തീകരിച്ചു. ചൊവ്വാഴ്ച രാത്രി ശ്രീലങ്കൻ എയർലൈൻസിൽ കൊണ്ടുപോകും. ബുധനാഴ്ച രാവിലെ കൊച്ചിയിലെത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ചാരുംമൂട്ടിലെ സ്വവസതിയിൽ സംസ്കരിക്കും. 

Latest Videos

Read Also - ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദിയിൽ മരിച്ചു

 ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം


 

click me!