പ്രവാസി മലയാളി റിയാദിൽ നിര്യാതനായി

By Web Team  |  First Published Jul 18, 2024, 12:00 PM IST

ദീർഘകാലമായി പ്രവാസിയായ അദ്ദേഹം റിയാദിലെ ഉമ്മുൽ ഹമ്മാമിലുള്ള സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായിരുന്നു. 


റിയാദ്: മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം പെരിന്തൽമണ്ണ അമ്മിനിക്കാട് താഴെക്കോട് സ്വദേശി തറയിട്ട് പിലാക്കൽ അഷ്‌റഫ്‌ (55) ആണ് ബുധനാഴ്ച രാവിലെ കിങ് ഖാലിദ് ആശുപത്രിയിൽ മരിച്ചത്. ദീർഘകാലമായി പ്രവാസിയായ അദ്ദേഹം റിയാദിലെ ഉമ്മുൽ ഹമ്മാമിലുള്ള സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായിരുന്നു. 

Read Also -  ഓരോ വര്‍ഷവും വയര്‍ വീര്‍ത്തുവന്നു, പേടികൊണ്ട് ആശുപത്രിയിൽ പോയില്ല, ഒടുവിൽ ശസ്ത്രക്രിയ, നീക്കിയത് 16 കിലോ മുഴ

Latest Videos

പിതാവ്: മുഹമ്മദ്‌ ഇല്ല്യാസ് ബാബുട്ടി ഹാജി (പരേതൻ), മാതാവ്: ഖദീജ (പരേത), ഭാര്യ: റുക്‌സാന, മക്കൾ: ജിഷ്ണ, നിഷ്മ. മൃതദേഹം കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിലാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കളായ റഫീക്ക് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, ഇസ്മാഈൽ പടിക്കൽ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

Asianet News Live 

click me!