റോഡ് മുറിച്ച് കടക്കുന്നതിനിടെ​ വാഹനം ഇടിച്ച് പ്രവാസി മലയാളി മരിച്ചു

By Web Team  |  First Published Jul 8, 2024, 6:41 PM IST

റോഡ് മുറിച്ച് കടക്കുന്നതിനിടെ​ വാഹനം ഇടിക്കുകയായിരുന്നു​.


സുഹാർ: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. സുഹാറിലുണ്ടായ വാഹനപകടത്തിൽപ്പെട്ട്​ കോഴിക്കോട്​ പയ്യോളിയിലെ തറയുള്ളത്തില്‍ മമ്മദ് ആണ്​​ മരിച്ചത്​. കഴിഞ്ഞ ദിവസം രാത്രി സുഹാര്‍ സഫീര്‍ മാളിന് സമീപമായിരുന്നു അപകടം ഉണ്ടായത്. 

റോഡ് മുറിച്ച് കടക്കുന്നതിനിടെ​ വാഹനം ഇടിക്കുകയായിരുന്നു​. സുഹാര്‍ ഹോസ്പിറ്റൽ മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകും. സുഹാര്‍ കെ.എം.സി.സി കെയര്‍ ടീമിന്‍റെ നേതൃത്തില്‍ ആണ്​ നടപടി ക്രമങ്ങള്‍ പൂർത്തിയാക്കിവരുന്നത്​.

Latest Videos

Read Also - ഉദ്യോഗാര്‍ത്ഥികളേ മികച്ച തൊഴിലവസരം; ഇന്ത്യന്‍ എംബസിയില്‍ ജോലി നേടാം, അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ജൂ​ലൈ 12

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

സലാല: ഒമാനില്‍ മലയാളി മരിച്ചു. കണ്ണൂർ അഴീക്കൽ കപ്പക്കടവിലെ പുതിയാണ്ടി ബാബു സുധീർ (69) ആണ് സലാലയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായത്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.

ലാമ്കോ കമ്പനിയിലെ ജീവനക്കാരനാണ്​. ഭാര്യ: സത്യഭാമ. മക്കൾ: ഷിബിൻ, ഷിജില. മൃതദേഹം സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!