കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മിഷ്‍രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് കുവൈത്തില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സെയ്‍ദ് ഹൈദ്രോസ് സഖാഫ് (59) ആണ് മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മിഷ്‍രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
നാല് പതിറ്റാണ്ടോളമായി കുവൈത്തില്‍ പ്രവാസിയായിരുന്ന അദ്ദേഹം എയ്‍സ് ഹാര്‍ഡ്‍വെയര്‍ ജീവനക്കാരനായിരുന്നു. പിതാവ് - സെയ്‍ദ് അബ്‍ദുല്‍ ഖാദര്‍ സഖാഫ്. മാതാവ് - ഷെരീഫ അയിഷാ ബീവി. ഭാര്യ - മുബീന. മക്കള്‍ - ഹിന, സെയ്‍ദ് അജീബ് സഖാഫ്, ഹിബ, ഹന്ന. ഭാര്യയും ഒരു മകളും കുവൈത്തിലുണ്ട്. കൊവിഡ് മാനദണ്ഡപ്രകാരം മൃതദേഹം കുവൈത്തില്‍ ഖബറടക്കി.