10 വര്‍ഷത്തിലേറെയായി കാര്‍ വാഷിങ് ജോലി ചെയ്യുകയായിരുന്നു.
ദുബൈ: ദുബൈയില്‍ മലയാളി മരിച്ചു. കാസര്‍കോട് നീലേശ്വരം കണിച്ചിറ സ്വദേശി നാലുപുരപാട്ടില്‍ ഷെഫീഖ് (38) ആണ് മരിച്ചത്. റോഡിലൂടെ നടന്നുപോകുമ്പോള്‍ ബൈക്കിടിച്ച് ഗുരുതരാവസ്ഥയിലായിരുന്നു.
ദുബൈ ദേരയില്‍ നാലുദിവസം മുന്‍പായിരുന്നു അപകടം. വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. 10 വര്‍ഷത്തിലേറെയായി കാര്‍ വാഷിങ് ജോലി ചെയ്യുകയായിരുന്നു. അടുത്തിടെയാണ് ഷെഫീഖിന്റെ സഹോദരനും ദുബൈയില്‍ മരിച്ചത്. ഭാര്യ: സീനത്ത് (ചെറുവത്തൂര്‍). മകന്: മുഹമ്മദ് ഷഹാന്. ഓട്ടോഡ്രൈവറും മുന്‍ പ്രവാസിയുമായ റസാഖിന്റെയും താഹിറയുടെയും മകനാണ്. സഹോദരങ്ങള്‍: ഷമീല്‍, ഷംഷാദ്, ഷബീര്‍, പരേതനായ ഷാഹിദ്. കബറടക്കം ദുബൈയിൽ നടക്കും.
Read Also - ബലിപെരുന്നാള്‍; ഈ മാസം നേരത്തെ ശമ്പളം നല്‍കും, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ദുബൈ
പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
മസ്കത്ത്: പ്രവാസി മലയാളിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ മാപ്രാണം സ്വദേശിയായ സജീഷിനെ (39 )യാണ് മേയ് 26ന് ജർദ്ധയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
മൃതദേഹം മസ്കത്തിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒറിജിനല്‍ പാസ്പോര്‍ട്ടില്ലാതിരുന്നതിനാൽ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസമുണ്ടായി. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു വരും ദിവസങ്ങളിൽ മൃതദേഹം നാട്ടിലേക്ക് അയക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് സൂർ മേഖലയിലെ കൈരളി പ്രവർത്തകരായ പ്രകാശ് തടത്തിൽ, താജുദ്ദീൻ, ജിജോ പികെ, സുരേഷ് എന്നിവർ അറിയിച്ചു.