പ്രവാസി മലയാളി ദുബൈയില്‍ നിര്യാതനായി

By Web Team  |  First Published May 28, 2024, 12:26 PM IST

തു​ട​ർ​ന്ന്​ ദു​ബൈ റാ​ഷി​ദ്​ ആ​ശു​പ​ത്രി​യി​ൽ ഒ​രാ​ഴ്ച​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.


ദു​ബൈ: മലയാളി ദുബൈയില്‍ നിര്യാതനായി. തി​രു​വ​ന​ന്ത​പു​രം വേ​ങ്ങാ​ട്​ സ്വ​ദേ​ശി ഷ​മീ​ജ മ​ൻ​സി​ലി​ൽ എ.​വി. താ​ജു​ദ്ദീ​ൻ (57) ആ​ണ്​ മ​രി​ച്ച​ത്. താ​മ​സ​സ്ഥ​ല​ത്ത്​ ബോ​ധ​ര​ഹി​ത​നാ​യി വീ​ഴു​ക​യാ​യി​രു​ന്നു. 

തു​ട​ർ​ന്ന്​ ദു​ബൈ റാ​ഷി​ദ്​ ആ​ശു​പ​ത്രി​യി​ൽ ഒ​രാ​ഴ്ച​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ മ​ര​ണം സം​ഭ​വി​ച്ച​ത്. ഭാ​ര്യ: ഷാ​മി​ല. മ​ക്ക​ൾ: ഷ​മീ​ജ, സി​റാ​ജ്.  

Latest Videos

Read Also -  യുഎഇയിൽ മരിച്ച മലയാളി യുവതി സോഷ്യല്‍ മീഡിയ താരം; ടിക്ക് ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും സജീവം

സൗദി അറേബ്യയില്‍ ഫ്രിഡ്​ജ്​ പൊട്ടിത്തെറിച്ച് ഇന്ത്യന്‍ ദമ്പതികളുടെ പിഞ്ചുകുഞ്ഞിന്​ ദാരുണാന്ത്യം

റിയാദ്: വീട്ടിനുള്ളിൽ ഫ്രിഡ്​ജിന്റെ കംപ്രസർ പൊട്ടിത്തെറിച്ചുണ്ടായ അഗ്നിബാധയിൽ പിഞ്ചു കുഞ്ഞ്​ മരിച്ചു. മംഗലാപുരം സ്വദേശികളായ ശൈഖ്​ ഫഹദ്​, സൽമാ കാസിയ ദമ്പതികളുടെ ഇളയ മകൻ സായിഖ്​ ​ശൈഖ് ​(3) ആണ്​ മരിച്ചത്​. കടുത്ത പുക ശ്വസിച്ച്​ ശ്വാസം മുട്ടിയായിരുന്നു മരണം. ദമ്മാം അൽ ഹുസൈനി കോമ്പൗണ്ടിലെ വില്ലയിലാണ്​ അപകടം നടന്നത്​. മൂത്ത മകൻ സാഹിർ ശൈഖ് ​(5) ഒഴിച്ച്​ ബാക്കിയുള്ളവർക്ക്​ ഗുരുതര പരിക്കേറ്റു.

ഞായർ അർദ്ധരാത്രി വില്ലയിലെ താഴത്തെ നിലയിലെ ഫ്രിഡ്​ജ്​ ഉഗ്രശബ്​ദത്തോടെ പൊട്ടിത്തെറിച്ച്​ തീ പടരുകയായിരുന്നു. ഇതോടൊപ്പം കറുത്ത പുക മുറിക്കുള്ളിലാകെ നിറയുകയും ചെയ്​തു. ഉറക്കത്തിൽ നിന്നുണർന്ന കുടുംബത്തിന്​ കടുത്ത പുക കാരണം പുറത്തേക്ക്​ രക്ഷപെടാൻ ആകുമായിരുന്നില്ല. കോമ്പൗണ്ടിന്റെ കാവൽക്കാരനെ ഫോണിൽ വിളിച്ച്​ കുടുംബം രക്ഷപ്പെടുത്താൻ അപേക്ഷിക്കുകയായിരുന്നു. ആളുകൾ ഓടിക്കൂടിയെങ്കിലും ആർക്കും അകത്തേക്ക്​ കയറാൻ കഴിയുമായിരുന്നില്ല. 

അഗ്​നിശമന യൂനിറ്റെത്തി തീ അണച്ചതിന്​ ശേഷമാണ്​ കുടുംബത്തെ പുറത്തെത്തിച്ചത്​. അപ്പോഴേക്കും കടുത്ത പുക ശ്വസിച്ച്​ ഇവർ അബോധാവസ്​ഥയിലായിരുന്നു. ഗുരുതര അവസ്ഥയിലുള്ള ശൈഖ്​ ഫഹദിനെ ദമ്മാം അൽമന ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലും, ഭാര്യ സൽമാ കാസിയെ ദമ്മാം മെഡിക്കൽ കോംപ്ലസ്​ അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചു. മൂത്ത മകൻ സാഹിർ ശൈഖ് ​ അപകടനില തരണം ചെയ്​തിട്ടുണ്ട്​. അഗ്​നിശമന സേന എത്തുമ്പോഴേക്കും മൂന്നു വയസ്സുകാരൻ സായിക്​ ശൈഖ്​ മരണത്തിന്​ കീഴടങ്ങിയിരുന്നു. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. കുടുംബത്തിന്​ ആശ്വാസം പകരാനും, മയ്യത്ത്​ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനും സാമൂഹിക പ്രവർത്തകൻ നാസ്​ വക്കം രംഗത്തുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!