ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

By Web Team  |  First Published Jul 15, 2024, 4:24 PM IST

മഞ്ഞപ്പിത്തം ബാധിച്ച് സൽമാനിയ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.


മനാമ: പ്രവാസി മലയാളി ബഹ്റൈനിൽ നിര്യാതനായി.   കണ്ണൂർ ചെറുകുന്ന് സ്വദേശി പുളിക്കൽ നവാസ് മുഹമ്മദ് (42) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് സൽമാനിയ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പിതാവ്: മുഹമ്മദ് കളത്തിലേ പുരയിൽ. മാതാവ്: ഹാജറ. ഭാര്യ: ഫർഹാന. മക്കൾ: രഹാന, മുഹമ്മദ് ഹയ. സഹോദരങ്ങൾ: ഫൈസൽ, സറീന.  

Read Also -  പ്രവാസി ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത; പുതിയ വിമാന സര്‍വീസ് ആരംഭിച്ചു, ആഴ്ചയില്‍ രണ്ട് സര്‍വീസുമായി സലാം എയർ

Latest Videos

  പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടില്‍ ഇപ്പോൾ താമസിക്കുന്ന കൊല്ലം ജില്ലയിലെ അഞ്ചൽ ഏരൂര്‍ ഭാരതീപുരം സ്വദേശി അനീഷ് അമീര്‍ കണ്ണ് (41) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥത കാരണം ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഭാര്യ: സുബീന. രണ്ട് മക്കളുണ്ട്. റിയാദ് അല്‍രാജ്ഹി മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം നസീമിലെ ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കി. സാമൂഹിക പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, കുഞ്ഞാപ്പു, അസ്ലഹ്, ഹാതിം എന്നിവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

 

click me!