നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മരണം സംഭവിച്ചത്.
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ വെങ്ങര സ്വദേശി കനാടത്ത് മുരളീധരൻ (52) റിയാദിൽ നിര്യാതനായി. പരേതരായ മുണ്ടക്കതറമ്മൽ പവിത്രൻ കാനാടത്ത് സാവിത്രി ദമ്പതികളുടെ മകനാണ്.
കഴിഞ്ഞ ആറു മാസം മുമ്പാണ് റിയാദിലെ സുലൈയിലുള്ള ടി.എസ്.ടി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. നെഞ്ച് വേദനയെ തുടർന്ന് ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. മോർച്ചറിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തയാക്കി ചൊവ്വാഴ്ച രാവിലെ ഫ്ലൈ നാസ് എയർലൈൻസിൽ കോഴിക്കോട് എത്തിക്കും. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി.
undefined
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം