റിയാദ് ശുമൈസി ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിലെ ആശുപത്രിയിൽ നിര്യാതനായി. കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ അരയംകുളം വീട്ടിൽ ചുണ്ടൻകുഴിയിൽ ജാഫർ (45) ആണ് റിയാദ് ശുമൈസി ആശുപത്രിയിൽ വെച്ച് മരിച്ചത്.
റിയാദ് സുലൈ ഹാറൂൺ റാഷിദ് സ്ട്രീറ്റിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായ ഇദ്ദേഹം രാവിലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പോയതായിരുന്നു. പിതാവ്: അബ്ദുറഹ്മാൻ (പരേതൻ), മാതാവ്: ഫാത്തിമ (പരേത), ഭാര്യ: റഹ്മത്ത്, മക്കൾ: മുഹമ്മദ് ഹംദാൻ, മുഹമ്മദ് ഹശ്മിൽ. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. അതിനുവേണ്ടിയുള്ള രേഖകൾ ശരിയാക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ, സൃഹൃത്ത് അബിൻ, അബ്ദുല്ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനം പുരോഗമിക്കുന്നു.
undefined
Read Also - ഇജ്ജാതി ഭാഗ്യം! വെള്ളിയാഴ്ച വിവാഹം, ഞായറാഴ്ച കോടീശ്വരൻ; 46 കോടി ഗ്രാൻഡ് പ്രൈസ്, ബമ്പറടിച്ച 9 പേരും മലയാളികൾ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം