ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
സലാല: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. തൃശൂർ ചാവക്കാട് സ്വദേശിയാണ് ഹൃദയാഘാതം മൂലം നിര്യാതനായത്. ചാവക്കാട് പുന്ന സ്വദേശി അമ്പലത്ത് വീട്ടിൽ കുഞ്ഞുവിന്‍റെ മകൻ അബ്ദുനസീർ (46) ആണ് സലാലക്കടുത്ത് മിർബാത്തിൽ മരിച്ചത്.
സലാലയിലെ മിർബാത്തിൽ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു. വർഷങ്ങളോളം സലാല ലുലുവിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: ഷാഹിന. മക്കൾ: ഷിനാസ്, നെയീമ മറിയം. മാതാവ്: മുംതാസ്.മൃതദേഹം സുൽത്താൻ കാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read Also - ഒമാനിൽ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം