നെഞ്ചുവേദനയെ തുടർന്ന് ദുബൈ റാശിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദുബൈ: പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് യുഎഇയില്‍ മരിച്ചു. തിരുവനന്തപുരം വെട്ടൂർ റാത്തിക്കൽ വലിയവീട്ടിൽ അബ്ദുൽ റാഫി (59) ആണ് ദുബൈയില്‍ മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ദുബൈ റാശിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ്- അബ്ദുൽ അസീസ്. മാതാവ്- ഐഷാ ബീവി. ഭാര്യ - സീന. മക്കൾ - റഹീസ് (ദുബൈ), ഈസ, ആയിഷ. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കാൻ ശ്രമം നടക്കുന്നതായി ഹംപാസ് പ്രതിനിധികൾ അറിയിച്ചു.
Read also: പ്രവാസി വീട്ടമ്മ നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു; ഭര്‍ത്താവിന് പരിക്ക്
റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ച് പ്രവാസി മരിച്ചു, കൂടെയുള്ളയാൾക്ക് ഗുരുതര പരിക്ക്
റിയാദ്: റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ച് മംഗലാപുരം സ്വദേശി മരിച്ചു. കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബത്ഹക്ക് സമീപം ദബാബ് സ്ട്രീറ്റില്‍ വ്യാഴാഴ്ച വൈകീട്ട് 6.30- നുണ്ടായ സംഭവത്തിൽ ദക്ഷിണ കന്നഡ കൊട്ടേകാനി സ്വദേശി സിറാജുദ്ദീന്‍ (30) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന ഉപ്പള സ്വദേശി മുഹമ്മദ് അയാസിനെ സാരമായ പരിക്കുകളോടെ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൗസ് ഡ്രൈവറാണ് മരിച്ച സിറാജുദ്ദീൻ. മഗ്‌രിബ് നമസ്‌കാരത്തിന് മസ്ജിദിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുമ്പോള്‍ അമിത വേഗതയിലെത്തിയ കാര്‍ രണ്ടുപേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
സിറാജുദ്ദീന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാസിം-സൈനബ ദമ്പതികളുടെ മകനാണ്. അനന്തര നടപടികളുമായി റിയാദ് കെ എം സി സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.