നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ പ്രവാസി മലയാളി മരിച്ചു

By Web Team  |  First Published Aug 1, 2022, 9:41 AM IST

നാട്ടില്‍ പോകുന്നതിന്റെ ഭാഗമായി ബഹ്റൈനിലുള്ള സഹോദരന്റെ വീട്ടില്‍ എത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കിങ് ഹമദ് ഹോസ്‍പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.  


മനാമ: നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ പ്രവാസി മലയാളി ബഹ്റൈനില്‍ മരിച്ചു. കൊല്ലം ചിതറ കിഴക്കുംഭാഗം ദാറുസ്സലാം വീട്ടില്‍ മുഹമ്മദ് കുഞ്ഞിന്റെയും പരേതയായ ഫാത്തിമ ബീവിയുടെയും മകന്‍ മുഹമ്മദ് ഹുസൈന്‍ (53) ആണ് മരിച്ചത്.

തിങ്കളാഴ്‍ച നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. നാട്ടില്‍ പോകുന്നതിന്റെ ഭാഗമായി ബഹ്റൈനിലുള്ള സഹോദരന്റെ വീട്ടില്‍ എത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കിങ് ഹമദ് ഹോസ്‍പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.  

Latest Videos

32 വര്‍ഷമായി പ്രവാസിയായിരുന്ന അദ്ദേഹം കഴിഞ്ഞ 11 വര്‍ഷമായി നാഷണല്‍ ഗാര്‍ഡില്‍ ജോലി ചെയ്‍തുവരികയായിരുന്നു. ബഹ്റൈനിലെ അല്‍ ഹിദായ മലയാളം കൂട്ടായ്‍മയുടെ മുഹറഖ് യൂണിറ്റ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ - ഹലീമ. മക്കള്‍ - ഫവാസ് ഹുസൈന്‍ (ബഹ്റൈന്‍), ഫൈസല്‍ ഹുസൈന്‍ (ദുബൈ), ഫാത്തിമ ഹുസൈന്‍, നാജിയ ഹുസൈന്‍. സഹോദരങ്ങള്‍ - റഹീം, അയ്യൂബ്, യഹ്‍യ. മൂന്ന് സഹോദരങ്ങളും ബഹ്റൈനില്‍ തന്നെയാണ്. മൃതദേഹം ബഹ്റൈനില്‍ ഖബറടക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Read also: യുഎഇയില്‍ ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി മലയാളി യുവാവ് മരിച്ചു
അബുദാബി: അബുദാബിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പ്രവാസി മലയാളി യുവാവ് മരിച്ചു. കാസര്‍കോട് പാണത്തൂര്‍ പനത്തടി സ്വദേശിയായ മുഹമ്മദ് ശമീം (24) ആണ് മരിച്ചത്. 

അബുദാബി സിറ്റി വിമാനത്താവളത്തിനടുത്ത് പലചരക്ക് കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ ശേഷം താമസസ്ഥലത്ത് എത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. അവധിക്ക് നാട്ടില്‍ പോയ ശേഷം ഒരു വര്‍ഷം മുമ്പാണ് അബുദാബിയില്‍ തിരിച്ചെത്തിയത്. പിതാവ്: നസീര്‍, മാതാവ്: സുലൈഖ, സഹോദരി: ഫാത്വിമത് ശംന.

മദ്യ ലഹരിയില്‍ യുവാവ് ഹോട്ടലില്‍ തീയിട്ടു; അര്‍ദ്ധരാത്രി അഗ്നിശമന സേന ഒഴിപ്പിച്ചത് 140 പേരെ 

യുഎഇയിലെ പ്രളയത്തില്‍ മരിച്ച അഞ്ച് പേര്‍ പാകിസ്ഥാന്‍ സ്വദേശികളെന്ന് സ്ഥിരീകരണം
ഫുജൈറ: യുഎഇയിലെ ഫുജൈറയിലും മറ്റ് എമിറേറ്റുകളിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ച അഞ്ച് പേര്‍ പാകിസ്ഥാന്‍ പൗരന്മാരാണെന്ന് സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളപ്പൊക്കത്തില്‍ ഏഴ് പേരാണ് മരണപ്പെട്ടതെന്നും എല്ലാവരും പ്രവാസികളാണെന്നം നേരത്തെ തന്നെ യുഎഇ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. 

വെള്ളപ്പൊക്കത്തില്‍ ആറ് പ്രവാസികള്‍ മരിച്ചുവെന്നായിരുന്നു യുഎഇ ആഭ്യന്തര മന്ത്രാലയത്തിലെ ഫെഡറല്‍ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. അലി സലീം അല്‍ തുനൈജി ആദ്യം അറിയിച്ചത്. പിന്നീട് നടന്ന വ്യാപകമായ തെരച്ചിലില്‍ ഒരാള്‍ കൂടി മരണപ്പെട്ടെന്ന് സ്ഥിരീകരിച്ചു. ഇതോടെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ഇവരില്‍ അഞ്ച് പേരും പാകിസ്ഥാന്‍ സ്വദേശികളാണെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

യുഎഇയിലെ പ്രളയം; വെള്ളം കയറിയ വാഹനങ്ങള്‍ നന്നാക്കിയെടുക്കാനുള്ള നെട്ടോട്ടത്തില്‍ ഉടമകള്‍

click me!