രാത്രി ഉറങ്ങാന്‍ കിടന്ന ശിഹാബിനെ പുലര്‍ച്ചെ എഴുന്നേല്‍ക്കാതെ വന്നതോടെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
റിയാദ്: സൗദിയിൽ നിന്ന് അവധിക്ക് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ മലയാളി യുവാവ് മരിച്ചു. മലപ്പുറം പൊന്നാനി ചങ്ങരംകുളം ആലംകോട് അട്ടേക്കുന്ന് കൊടിയില്‍ ഹമീദിെൻറ മകന്‍ ശിഹാബ് (43) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.
രാത്രി ഉറങ്ങാന്‍ കിടന്ന ശിഹാബിനെ പുലര്‍ച്ചെ എഴുന്നേല്‍ക്കാതെ വന്നതോടെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദീർഘകാലമായി സൗദിയിൽ പ്രവാസിയായ ശിഹാബ് കഴിഞ്ഞദിവസമാണ് അവധിയിൽ നാട്ടിലെത്തിയത്. മൃതദേഹം തിങ്കളാഴ്ച ഉച്ചക്ക് ശേഷം ആലംകോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Read Also - എമിറേറ്റ്സിന്‍റെ വമ്പൻ പ്രഖ്യാപനം, കോളടിച്ച് ജീവനക്കാര്‍! ബോണസിന് പിന്നാലെ ശമ്പള വര്‍ധനയും ആനുകൂല്യങ്ങളും
യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം, വിദേശത്തെത്തിയത് 4 മാസം മുൻപ്
കൊച്ചി : യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ കാലടി കൊറ്റമം സ്വദേശിയായ യുവാവ് മരിച്ചു. കൊറ്റമം മണവാളൻ ജോസ് മകൻ റെയ്ഗൻ ജോസ് (36) ആണ് മരിച്ചത്. 4 മാസം മുൻപാണ് റെയ്ഗൻ യുകെയിലേക്ക് പോയത്. തലയ്‌ക്കേറ്റ പരിക്കാണ് മരണത്തിന് കാരണം.ഭാര്യ സ്റ്റീന (നേഴ്‌സ് യുകെ) 4 വയസുകാരി ഈവ മകളാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ᐧ