റിവേഴ്സെടുത്ത വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ പ്രവാസി മലയാളി മരിച്ചു

By Web Team  |  First Published Nov 2, 2024, 3:38 PM IST

നടന്നു പോകുന്നതിനിടെയാണ് ഇദ്ദേഹത്തെ വാഹനമിടിച്ചത്. 


റിയാദ്: നടന്നുവരുമ്പോൾ റിവേഴ്സെടുത്ത വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ് സൗദിയിലെ ബുറൈദയിൽ ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു. വയനാട് സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് റാഫി (54) ആണ് ബുറൈദ സെട്രൽ ആശുപത്രിയിൽ മരിച്ചത്. 

വർഷങ്ങളായി ബുറൈദയിൽ പ്രവാസിയായ അദ്ദേഹം തുന്നൽ ജോലിയാണ് ചെയ്തിരുന്നത്. കടയിൽനിന്ന് സാധനങ്ങളും വാങ്ങി കൂട്ടുകാരനോടൊപ്പം വരുേമ്പാൾ ബുറൈദ ലേഡീസ് മാർക്കറ്റിൽ വെച്ച് അവരെ മറികടന്നുപോയ സ്വദേശിയുടെ ലാൻഡ് ക്രൂയിസർ അപ്രതീക്ഷിതമായി പിന്നോട്ടെടുക്കുകയായിരുന്നു. അതിവേഗം റിവേഴ്സിൽ വന്ന വാഹനം മുഹമ്മദ് റാഫിയെ ഇടിച്ചുതെറിപ്പിച്ചു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്. പിതാവ്: മുഹമ്മദ്‌, മാതാവ്: കദീജ, സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, ഷാജി, ഭാര്യ: ഹാജറ, മക്കൾ: അനസ്, അനീസ്, റഫാൻ. മൃതദേഹം ബുറൈദയിൽ ഖബറടക്കുമെന്ന് കുടുംബം അറിയിച്ചു.

Latest Videos

Read Also -  ജോലിക്കെത്തി രണ്ടാം ദിവസം ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് മരണം; പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!