തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി രജീഷ് (43) ആണ് മരിച്ചത്. ദുബായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
ദുബൈ: ബാങ്ക് ജീവനക്കാരനായ പ്രവാസി മലയാളി ദുബൈയിൽ വെച്ച് മരിച്ചു. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി രജീഷ് ആണ് മരിച്ചത്. 43 വയസായിരുന്നു. ദുബായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ദുബൈയിൽ എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ സേതു, ഷാർജ ഇന്ത്യൻ സ്കൂളിൽ അധ്യാപികയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Also Read: മസ്തിഷ്കാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം