നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

By Web Team  |  First Published Oct 19, 2022, 2:23 PM IST

റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലാണ് ഹൃദയാഘാതം മൂലം മരിച്ചത്. 


റിയാദ്: നെഞ്ചുവേദനയെ തുടർന്ന് സൗദി അറേബ്യയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു. മലപ്പുറം തേഞ്ഞിപ്പലം ചെനക്കലാങ്ങാടി കൊയപ്പ പാണബ്ര വെള്ളകാട്ടിൽ പുതിയ വീട്ടിൽ സിദ്ദീഖ് (53) റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലാണ് ഹൃദയാഘാതം മൂലം മരിച്ചത്. 

പിതാവ് - പരേതനായ കുഞ്ഞി മൊയ്തീൻ, മാതാവ് - കദീജ. ഭാര്യ - സൈനബ, മക്കൾ - സുഹൈൽ, ഫസീല. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. അതിനാവശ്യമായ നടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിംഗ് രംഗത്തുണ്ട്. 

Latest Videos

Read also:  ഹൃദയാഘാതം മൂലം ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ദുബൈ: പ്രവാസി മലയാളി ദുബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി കവിയൂര്‍ റോഡ് പി എം മന്‍സില്‍ മുഹമ്മദ് നസല്‍ (20) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ബാത്‌റൂമില്‍ കുഴഞ്ഞു വീഴുകയായിരുന്നു. 

ദുബൈ മദീന സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു. മാതാപിതാക്കള്‍ ദുബൈയിലുണ്ട്. പിതാവ്: തോട്ടന്‍ വൈദ്യരവിട സകരിയ്യ, മാതാവ്: സലീന. ഒരു സഹോദരിയുണ്ട്.

Read More - വധശിക്ഷ വിധിക്കപ്പെട്ട് 16 വർഷമായി ജയിലിൽ കഴിയുന്ന പ്രവാസിയുടെ മോചനത്തിന് 33 കോടി സ്വരൂപിക്കാൻ പ്രവാസി സമൂഹം

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
റിയാദ്: നെഞ്ചുവേദനയെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശി മരിച്ചു. കാസർകോട് നീലേശ്വരം തൈക്കടപ്പുറം ബോട്ട് ജെട്ടിക്ക് സമീപം മൗലാകില്ലാത്ത് വീട്ടിൽ മുഹമ്മദ്‌ കുഞ്ഞി (57) തിങ്കളാഴ്ച രാവിലെ റിയാദ് അൽഈമാൻ ആശുപത്രിയിലാണ് മരിച്ചത്.

ഹൃദയാഘാതമാണ് മരണകാരണം. പിതാവ്: പരേതനായ ഫരീദ്കുഞ്ഞി, മാതാവ്: പരേതയനായ കദീജ. ഭാര്യ: സുബൈദ, മക്കൾ: ഷഹദിയ, ഷംന, ഷാമില. മൃതദേഹം റിയാദിൽ ഖബറടക്കും. മരണാനന്തര നടപടികൾ പൂർത്തിയാക്കാൻ ബന്ധു ഹാരിസിനെ സഹായിക്കാൻ കെ.എം.സി.സി കാസർകോട് ജില്ലാ ഭാരവാഹികളായ ടി.എ.ബി. അഷ്‌റഫ്‌, ഫസലുറഹ്‌മാൻ പടന്ന, മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജാഫർ മഞ്ചേരി എന്നിവർ രംഗത്തുണ്ട്.

Read More - പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി

click me!