ബഹ്റൈനില്‍ സ്വിമ്മിങ് പൂളില്‍ വീണ് മലയാളി മരിച്ചു

By Web Team  |  First Published Jun 29, 2024, 4:33 PM IST

സൗദി റിസായത് ഗ്രൂപ്പിലെ നാഷനൽ കോൺട്രാക്റ്റിംഗ്‌ കമ്പനിയിലെ ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു.


മനാമ: ബഹ്റൈനിൽ സ്വിമ്മിങ്ങ് പൂളിൽ വീണ് മലയാളി മരിച്ചു. ആലപ്പുഴ കൊമ്മാടി സ്വദേശി അരുൺ രവീന്ദ്രനാണ് (48) മരിച്ചത്. ഹോട്ടലിലെ സ്വിമ്മിങ്ങ് പൂളിൽ വെച്ച് ഉണ്ടായ അപകടത്തിലാണ് മരണം.

സൗദി റിസായത് ഗ്രൂപ്പിലെ നാഷനൽ കോൺട്രാക്റ്റിംഗ്‌ കമ്പനിയിലെ ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു. സൗദിയിലെ അൽകോബാർ നവോദയ സാംസ്കാരികവേദി യൂനിറ്റംഗമായിരുന്നു. ഭാര്യ ഐശ്വര്യ. രണ്ടു കുട്ടികൾ. പിതാവ്: രവീന്ദ്രൻ. മാതാവ്: പരിമള (റിട്ട. തഹസിൽദാർ). രണ്ടു സഹോദരിമാരുണ്ട്.  

Latest Videos

Read Also - നൂറിലേറെ ഒഴിവുകള്‍, വിവിധ നഗരങ്ങളില്‍ റിക്രൂട്ട്മെന്‍റ് ഡ്രൈവ്; വന്‍ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് ഇത്തിഹാദ്

ഹജ്ജിനെത്തിയ കുടുംബാംഗങ്ങളെ കാണാൻ മക്കയിലെത്തിയ പ്രവാസി മരിച്ചു

റിയാദ്: നാട്ടിൽ നിന്ന് ഹജ്ജിനെത്തിയ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ മക്കയിലെത്തിയ മലയാളി മരിച്ചു. ഹാഇലിൽ ബഖാല നടത്തുന്ന കോഴിക്കോട് ഓമശ്ശേരി സ്വദേശി അഷ്‌റഫ്‌ (47) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. 

നാട്ടിൽ നിന്നും ഹജ്ജിനെത്തിയ കുടുംബാംഗങ്ങളെ കാണാൻ ഹാഇലിൽനിന്ന് സകുടുംബം കഴിഞ്ഞ ദിവസം മക്കയിൽ എത്തിയതായിരുന്നു. അവിടെ വെച്ച് ശാരീരിക അസ്വസ്ഥതകളുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം മക്കയിൽ തന്നെ ഖബറടക്കുന്നതിനുള്ള നിയമനടപടികൾക്ക് കെ.എം.സി.സി നേതൃത്വം നൽകുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!