പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

By Web Team  |  First Published Sep 22, 2024, 5:17 PM IST

20 വർഷമായി ബഡ്ജറ്റ് റെൻറ് എ കാർ കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു.


റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. പാലക്കാട്‌ കൊല്ലങ്കോട് വടവന്നൂർ പൂങ്കുനി സ്വദേശി അബ്ദുൽ ഗഫൂർ (47) ആണ് മലസ് ഉബൈദ് ആശുപത്രിയിൽ മരിച്ചത്. 20 വർഷമായി ബഡ്ജറ്റ് റെൻറ് എ കാർ കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു.

പിതാവ്: അസീസ് മുഹമ്മദ്‌ (പരേതൻ), മാതാവ്: സിറാജൂന്നീസ, ഭാര്യ: സാജിദ, മക്കൾ: നിഹലാ പർവീൻ, സനം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് മുഹമ്മദ്‌ ശാക്കിറിന് സഹായമായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹികളായ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

Latest Videos

undefined

Read Also -  വെറും 'പൂച്ച നടത്തം' അല്ല, അപൂർവ്വ സംഭവം; 1287 കിലോമീറ്റർ താണ്ടി റെയ്നെ എത്തി, 2 മാസത്തിനിപ്പുറം സ്നേഹസമാഗമം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!