റിയാദിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.
റിയാദ്: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ രണ്ടാഴ്ചയായി ചികിത്സയിലിരുന്ന മലയാളി നിര്യാതനായി. മലപ്പുറം മഞ്ചേരി തുറക്കൽ ജുമാ മസ്ജിദ് റോഡ് സ്വദേശി പുതുശേരി മഠത്തിൽ വീട്ടിൽ കിസാൻ മോൻ (28) ആണ് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ മരിച്ചത്.
റിയാദിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ്: മുഹമ്മദ്, മാതാവ്: നഫീസ, ഭാര്യ: റംസീന, മക്കൾ: ഹിന, ഹാദി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹികളായ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ, ബാബു മഞ്ചേരി എന്നിവർ രംഗത്തുണ്ട്.
undefined