പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി

By Web Team  |  First Published Jun 19, 2024, 7:04 PM IST

കുറച്ചു നാളുകളായി ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


ദോഹ: ഖത്തറില്‍ മലയാളി നിര്യാതനായി. എറണാകുളം നോർത് പറവൂർ സ്വദേശി ജിബിൻ ജോൺ (44) ആണ് മരിച്ചത്. ഖത്തരി ഇൻഡസ്ട്രിയൽ ഇക്വിപ്മെന്റ് കമ്പനിയിൽ എൻജിനീയറായിരുന്നു. 

കുറച്ചു നാളുകളായി ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: രമ്യ. പിതാവ്: ജോൺ. മാതാവ്: ഫിലോമിന. പ്രവാസി വെൽഫെയർ റീപാട്രിയേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു.

Latest Videos

Read Also -  ഒറ്റനോട്ടത്തിൽ തലകുനിച്ചിരിക്കുന്ന ആൾ, പക്ഷെ സംഭവം അതീവ ഗൗരവമുള്ളതാണ്, ഈ ചിത്രം മാത്രം മതി, സൗദിയിലെ ചൂടറിയാൻ

 ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് വടകര ചുഴലി സ്വദേശി പുത്തന്‍പുരയില്‍ പ്രകാശന്‍-റീജ ദമ്പതികളുടെ മകന്‍ നവനീത് (21) ആണ് മരിച്ചത്. 

ലിമോസിന്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മദീനാ ഖലീഫ ഭാഗത്ത് നവനീത് ഓടിച്ചിരുന്ന കാര്‍ സ്വദേശിയുടെ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അവിവാഹിതനാണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

click me!