പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

By Web Team  |  First Published Jun 20, 2024, 7:35 PM IST

മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് കെ.എം.സി.സി വെൽഫെയർ വിങ് നേതൃത്വം നൽകുന്നു.


റിയാദ്: മലപ്പുറം കോഡൂർ ആൽപ്പറ്റ കുളമ്പ് സ്വദേശി വില്ലൻ ഉമ്മർ (60) ജിദ്ദ ബുഗ്ഷാൻ ആശുപത്രിയിൽ നിര്യാതനായി. മുഹമ്മദിന്‍റെയും ബിരിയയുടെയും മകനാണ്. ഭാര്യ: സുലൈഖ. മക്കൾ: നാസിം, നുസ്റത്ത്, നുസൈബ, സിനു. സഹോദരങ്ങൾ: ഹംസ, ഖദീജ, അബ്ദുല്ല, അബൂബക്കർ, അഹമ്മദ് കുട്ടി. മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് കെ.എം.സി.സി വെൽഫെയർ വിങ് നേതൃത്വം നൽകുന്നു.

Read Also -  പറന്നുയർന്ന് 15 മിനിറ്റിനുള്ളിൽ വിമാനത്തിന്‍റെ എഞ്ചിന് തീപിടിച്ചു; പൈലറ്റിന്‍റെ ഇടപെടല്‍, എമര്‍ജൻസി ലാൻഡിങ്

Latest Videos

ജോലിസ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു

റിയാദ്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൂറ്റനാട് ചാലിപ്രം പള്ളിക്ക് സമീപം കൊപ്പത്ത് പാറമ്മല്‍ നൗഷാദ് (52) ആണ് മരിച്ചത്. സൗദി ദമ്മാം അന്‍സായില്‍ ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.

ഒരു വര്‍ഷം മുന്‍പാണ് നാട്ടില്‍ വന്നുപോയത്. മരണത്തിന് മണിക്കൂർ മുമ്പ് ഭാര്യയുമായി സംസാരിച്ചിരുന്നു. ഭാര്യ: റഷീദ. മാതാവ്: ആയിഷ. മക്കള്‍: ആയിഷ, നൗഷിദ, മുന്‍ഷിദ, നബീല്‍. മരുമകൻ: ഫാറൂഖ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!