സൗദിയിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾക്ക് പരിക്ക്

By Web Desk  |  First Published Jan 8, 2025, 5:57 PM IST

അപകടത്തില്‍ ഇവര്‍ സഞ്ചരിച്ച വാഹനം പൂര്‍ണമായും തകര്‍ന്നു. 


റിയാദ്: സൗദിയിലെ ടൂറിസം കേന്ദ്രമായ അബഹയിലെ അൽസുദ പർവതനിരയിൽ നടന്ന വാഹനാപകടത്തിൽ ഇടുക്കി സ്വദേശികളായ ദമ്പതിമാർക്ക് പരിക്ക്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം എതിരെ വന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. 

ഇവരുടെ വാഹനം പൂർണമായി തകർന്നു. ബുറൈദയിലെ സുലൈമാൻ അൽഹബീബ് ആശുപത്രി ജീവനക്കാരൻ അനീഷ് ജോർജ്, കിങ്  ഫഹദ് ആശുപത്രിയിൽ ഐ.സി.യു സ്റ്റാഫ് നഴ്സ് അബി മോൾ എന്നിവർക്കാണ് പരിക്കേറ്റത്. അനീഷ് ജോർജിന് കാലിനും അബിമോൾക്ക് കൈക്കുമാണ് പരിക്ക്. ദമ്പതികൾ വ്യാഴാഴ്ചയാണ് അസീർ മേഖലയിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനായി ബുറൈദയിൽനിന്ന് പുറപ്പെട്ടത്. 

Latest Videos

Read Also - ഭക്ഷണത്തിന് ശേഷം പുറത്തുപോകാനൊരുങ്ങവേ കുഴഞ്ഞുവീണു; പ്രവാസി മലയാളി മരിച്ചു

അപകടത്തെ തുടർന്ന് ഇവരെ സൗദി സുരക്ഷാ ഉദ്യോഗസ്ഥർ അബഹയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിവരം അറിഞ്ഞ അബഹയിലെ സാമൂഹികപ്രവർത്തകനും അസീർ പ്രവാസിസംഘം നേതാവുമായ സന്തോഷ് കൈരളി ആശുപത്രിയിൽ എത്തുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!