54 വർഷമായി ഖത്തറിലെ വസ്ത്ര വ്യാപാര മേഖലയിലും സാമൂഹിക, ജീവകാരുണ്യ രംഗത്തും സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം.
ദോഹ: ഖത്തറിലെ ആദ്യകാല പ്രവാസിയും വ്യാപാര പ്രമുഖനുമായ ബേക്കൽ സാലിഹാജി ( സാലിച്ച 74 ) അന്തരിച്ചു. കുറച്ചു കാലമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന സാലിഹാജി ഇന്ന് പുലർച്ചെ ഖത്തർ ഹമദ് ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. കാസർകോട് ജില്ലയിലെ ഉദുമ നിയോജകമണ്ഡലത്തിലെ ബേക്കൽ സ്വദേശിയാണ്.
54 വർഷമായി ഖത്തറിലെ വസ്ത്ര വ്യാപാര മേഖലയിലും സാമൂഹിക, ജീവകാരുണ്യ രംഗത്തും സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം. ബോംബെ സിൽക്‌സ്, ലെക്സസ് ടൈലറിങ്, സെഞ്ച്വറി ടെക്സ്റ്റയിൽസ്, പാണ്ട ഹൈപ്പർമാർക്കറ്റ്, ദാന സെന്‍റർ, കാഞ്ഞങ്ങാട്ടെ ഹൈമ സിൽക്സ് തുടങ്ങിയ സ്ഥാപങ്ങളുടെ ചെയർമാനായിരുന്നു.
കെഎംസിസി കാസർകോട് ജില്ല പ്രസിഡന്‍റ്, സംസ്ഥാന ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: യു.വി. മുംതാസ്. ഏകമകൾ: ജാഫ്നത്. മരുമകൻ: മുഹമ്മദ് സമീർ ബദറുദ്ദീൻ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം