ദുബൈയിൽ സ്വന്തമായി ചികിത്സാകേന്ദ്രം, കല്യാണ ആവശ്യത്തിന് നാട്ടിൽ; ബസിൽ വെച്ച് പിടിവീണു, കൈവശം ലക്ഷങ്ങളുടെ മുതൽ

By Web Team  |  First Published Jul 22, 2024, 1:36 PM IST

അ​ഞ്ചു മാ​സം മു​മ്പാ​ണ് വി​വാ​ഹ ആ​വ​ശ്യ​ത്തി​നാ​യി ഇയാൾ നാ​ട്ടി​ൽ വ​ന്ന​ത്. 


മാനന്തവാടി: അഞ്ച് ലക്ഷത്തോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി എക്സൈസ് അറസ്റ്റ് ചെയ്ത മലയാളി യുവാവ് ദുബൈയിലെ ആയുര്‍വേദ ഡോക്ടര്‍. വാഹന പരിശോധനക്കിടെയാണ് ദുബൈയില്‍ ഡോക്ടറായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി അൻവർ ഷാ പിടിയിലായത്. 

മൈസൂർ - പൊന്നാനി  കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്യുന്ന സമയത്താണ് ഇയാൾ ലക്ഷങ്ങള്‍ വിലയുള്ള മെത്താംഫിറ്റമിനുമായി പിടിയിലായത്. എക്സൈസ് ചെക്ക്പോസ്റ്റില്‍ വച്ച് ബസിലെ യാത്രക്കാരെ പരിശോധിച്ചപ്പോഴാണ് ഇയാളെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് വാങ്ങി കൊച്ചിയിലേക്ക് ചില്ലറവിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്നു ഇയാളെന്നാണ് എക്സൈസ് പറയുന്നത്. ദുബൈയിൽ സ്വന്തമായി ആയുർവേദ ചികിത്സാകേന്ദ്രം നടത്തുന്ന അൻവർ ഷാ അഞ്ച് മാസം മുമ്പാണ് നാട്ടിലെത്തിയത്. അ​ഞ്ചു മാ​സം മു​മ്പാ​ണ് വി​വാ​ഹ ആ​വ​ശ്യ​ത്തി​നാ​യി ഇയാൾ നാ​ട്ടി​ൽ വ​ന്ന​ത്. 

Latest Videos

undefined

Read Also -  സുഹൃത്തിനൊപ്പം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ അപകടം; ഹൈവേ ഡിവൈഡറിൽ കാറിടിച്ച് പ്രവാസി മലയാളി മരിച്ചു

ഇയാൾ ദുബൈയിലും ലഹരിമരുന്ന് കേസുകളിൽ പിടിയിലായിരുന്നുവെന്നും ലഹരിക്കടത്ത് സംഘത്തിലെ കൂടുതൽ പേർക്കായി അന്വേഷണം ആരംഭിച്ചതായും എക്സൈസ് അധികൃതർ പറഞ്ഞു. 20 വർഷം വരെ കഠിനതടവ് ലഭിച്ചേക്കാവുന്ന കുറ്റമാണിത് .

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!