കൊവിഡിന് ശേഷമുണ്ടായ കുതിപ്പിൽ ഇന്ത്യക്കാരായ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർധന പ്രകടമാണ്.
ദുബൈ: ഇന്ത്യൻ സഞ്ചാരികളെ നോട്ടമിടുകയാണ് ടൂറിസം വളർച്ച കൊതിക്കുന്ന രാജ്യങ്ങളെല്ലാം. കൊവിഡിന് ശേഷമുണ്ടായ കുതിപ്പിൽ ഇന്ത്യക്കാരായ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർധന പ്രകടമാണ്.
പിരമിഡുകളുടെയും നൈൽ നദിയുടെയും നാടായ ഈജിപ്ത് ലക്ഷ്യമിടുന്ന സഞ്ചാരികളുടെ എണ്ണം അവർ കണക്കായിത്തന്നെ അവതരിപ്പിച്ചിരുന്നു അറേബ്യൻ ട്രാവൽ മാർക്കറ്റിൽ. 2019 മുതൽ 2022 വരെ ഇന്ത്യൻ സഞ്ചാരികൾ 23 ശതമാനം കുറവായിരുന്നു. ജിസിസിയിൽ നിന്നുള്ള യാത്രക്കാരും വൻതോതിൽ കൂടി. ഇതും ഭൂരിഭാഗം പ്രവാസികളെന്നുറപ്പ്. 2022-2023ൽ 54 ശതമാനമായി കൂടി. ചൈനയിൽ നിന്നുള്ള സഞ്ചാരികൾ 233 ശതമാനമാണ് കൂടിയത്. വർഷത്തിൽ എല്ലാ സീസണിലും സന്ദർശിക്കാവുന്ന നാടെന്നാണ് ഈജിപ്തിനെ ഈജിപ്ത് ടൂറിസം അധികൃതർ ഉയർത്തിക്കാട്ടുന്നത്. 2024ൽ കാൽ ലക്ഷം ഹോട്ടൽ മുറികൾ കൂടി അധികം വേണ്ടിവരുമെന്നത് വരെ കണക്കാക്കിക്കഴിഞ്ഞു. മലേഷ്യയാകട്ടെ അറിയപ്പെടാതെ കിടക്കുന്ന ദ്വീപുകളും കേന്ദ്രങ്ങളും പോലും പ്രമോഷൻ നടത്തി ആകർഷിക്കാൻ പോവുകയാണ്.
Read Also - ഒറ്റ വിസയിൽ ചുറ്റിക്കറങ്ങി വരാം ആറ് രാജ്യങ്ങൾ; ടൂറിസം രംഗത്ത് വിപ്ലവം കൊണ്ടുവരാനൊരുങ്ങി ജിസിസി രാജ്യങ്ങൾ
മാൽഡീവ്സ്, തായ്‍ലാൻഡ്, ശ്രീലങ്ക ചെറുരാജ്യങ്ങൾ പോലും വലിയ തരത്തിലാണ് പങ്കാളിത്തം. അർമേനിയ, അസർബൈജാൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങലിലേക്കെല്ലാം ജിസിസിയിൽ നിന്നുള്ള പ്രവാസികളെന്ന നിലയിലും ഇന്ത്യയിൽ നിന്നു നേരിട്ടുള്ള യാത്രക്കാരെന്ന നിലയിലും വലിയ ഒഴുക്കുണ്ട്. ചെലവുകുറഞ്ഞ ട്രിപ്പുകൾ സംഘടിപ്പിക്കാൻ സജീവമായി ട്രാവൽ ഏജൻസികളും, കൂട്ടമായി യാത്ര ചെയ്യുന്നതിനാലുള്ള എളുപ്പവുമെല്ലാം ഘടകങ്ങളാണ്.