മൈത്രി ബഹ്‌റൈന്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

By K T Noushad  |  First Published Jul 16, 2022, 10:58 PM IST

ക്യാമ്പില്‍ 60 ഓളം പേര്‍ പങ്കെടുത്ത് കൊണ്ട് രക്ത ദാനം നല്‍കി രക്തം നല്‍കിയവര്‍ക്ക് മൈത്രിയുടെ പേരില്‍ പ്രോല്‍ത്സാഹനസമ്മാനവും നല്‍കിയിരുന്നു.


മനാമ: മൈത്രി ബഹ്‌റൈന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സല്‍മാനിയ ഹോസ്പിറ്റലില്‍ രക്തദാന  ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറയുടെ അധ്യക്ഷതയില്‍ മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ ശ്രീ എബ്രഹാം ജോണ്‍ നിര്‍വഹിച്ചു. 

ക്യാമ്പിന് മൈത്രി ആക്ടിങ് സെക്രട്ടറി സലിം തൈയ്യില്‍  സ്വാഗത പറഞ്ഞു. അജിത്ത് (കുടുംബ സൗഹൃദ വേദി), സൈയ്ദ് ഹനീഫ് (സാമൂഹ്യ പ്രവര്‍ത്തകന്‍ ) ആദം[സാമൂഹ്യ പ്രവര്‍ത്തകന്‍-നൈജീരിയന്‍) രക്ഷാധികാരികളായ ഷിബു പത്തനംതിട്ട ,സെയ്ദ് റമദാന്‍ നദവി മൈത്രി  മുന്‍ പ്രസിഡന്റ് സിബിന്‍ സലീം ,ചീഫ് കോര്‍ഡിനേറ്റര്‍ നവാസ് കുണ്ടറ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ച് കൊണ്ട് ആംശസകള്‍ നല്‍കി.

Latest Videos

undefined

പാലത്തില്‍ നിന്ന് കാര്‍ കടലിലേക്ക് പതിച്ച് അപകടം; പ്രവാസി മലയാളി മുങ്ങിമരിച്ചു

ക്യാമ്പില്‍ 60 ഓളം പേര്‍ പങ്കെടുത്ത് കൊണ്ട് രക്ത ദാനം നല്‍കി രക്തം നല്‍കിയവര്‍ക്ക് മൈത്രിയുടെ പേരില്‍ പ്രോല്‍ത്സാഹനസമ്മാനവും നല്‍കിയിരുന്നു. വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷിനു  ടി സാഹിബ്,ദന്‍ജീബ്  സലാം, റജബുദീന്‍ ,റിയാസ് വിഴിഞ്ഞം ,അനസ്  മഞ്ഞപ്പാറ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ട്രഷറര്‍ അബ്ദുല്‍ ബാരിയുടെ നന്ദിയോട് ക്യാമ്പ് 12 മണിയോടെ സമാപിച്ചു.

click me!