അടച്ചിടൽ സമയങ്ങളിലുള്ള കാലതാമസം ഒഴിവാക്കാൻ ഗതാഗതത്തിനായി ബദൽ റൂട്ടുകളെ ആശ്രയിക്കണമെന്ന് പൗരന്മാരോടും താമസക്കരോടും ആവശ്യപ്പെട്ട് അധികൃതർ
കുവൈത്ത് സിറ്റി: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കുവൈത്തിലെ നാല്, അഞ്ച് റിങ് റോഡുകളിലെ ഗതാഗതം വഴിതിരിച്ചു വിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അൽ ജഹ്റാനിൽ നിന്ന് അൽ സുറാ, അൽ സലാം എന്നിവിടങ്ങളിലേക്കുള്ള അഞ്ചാമത് റിങ് റോഡിന്റെ രണ്ട് എകിസിറ്റുകളും താൽക്കാലികമായി അടച്ചിടും. സാൽമിയയിൽ നിന്ന് ഖോർദോബ, അൽ സദീഖ് എന്നിവിടങ്ങളിലേക്ക് വരുന്ന ഇരുചക്ര വാഹന യാത്രക്കാരെയും ഇതിലൂടെ കടത്തിവിടില്ലെന്ന് മന്ത്രാലയത്തിന്റെ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
Read also: കുവൈത്ത് വിപണികളിലെ കൊക്കക്കോള ഉൽപ്പന്നങ്ങൾ ഉപയോഗയോഗ്യമെന്ന് അധികൃതർ
അതേസമയം, അൽ സുറായിൽ നിന്ന് അഹമ്മദിയിലേക്കുള്ള നാലാം റിങ് റോഡിന്റെ എക്സിറ്റും താൽക്കാലികമായി അടച്ചിടുമെന്ന് മന്ത്രാലയം അറിയിച്ചു. ഈ താൽക്കാലിക അടച്ചിടൽ ഫെബ്രുവരി എട്ട് വരെ തുടരും. അടച്ചിടൽ സമയങ്ങളിലുള്ള കാലതാമസം ഒഴിവാക്കാൻ ഗതാഗതത്തിനായി ബദൽ റൂട്ടുകളെ ആശ്രയിക്കണമെന്ന് പൗരന്മാരോടും താമസക്കരോടും അധികൃതർ ആവശ്യപ്പെട്ടു.