ബഹ്‍റൈൻ സാമൂഹിക ക്ഷേമമന്ത്രി ഒസാമ ബിൻ അഹമ്മദ് ഖലാഫ് അൽ അസ്ഫുർ, ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ എന്നിവർ മുഖ്യാഥിതികളായി പങ്കെടുക്കും.
മനാമ: ബഹ്‍റൈൻ കേരളീയ സമാജം ഓണാഘോഷം ‘ശ്രാവണം 22’ വ്യാഴാഴ്ച ആരംഭിക്കും. വൈകിട്ട് 7.30ന് നടക്കുന്ന ചടങ്ങിൽ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മയെ ആദരിക്കും. തുടർന്ന് നടക്കുന്ന ഗാനമേളയിൽ നഞ്ചിയമ്മ, നജീം അർഷാദ്, നിത്യാ മാമൻ, ജിൻഷ ഹരിദാസ് തുടങ്ങിയ പ്രമുഖ പിന്നണി ഗായകർ ഗാനങ്ങൾ ആലപിക്കും.
വെള്ളിയാഴ്ച വൈകിട്ട് ഏഴിന് പ്രശസ്ത ഗായിക കെ.എസ് ചിത്രയുടെ ഗാനമേളയോടെ പരിപാടി ആരംഭിക്കും. തുടർന്ന് നടക്കുന്ന ചടങ്ങിൽ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം എം.എ യൂസഫലി നിർവഹിക്കും. ബഹ്‍റൈൻ സാമൂഹിക ക്ഷേമമന്ത്രി ഒസാമ ബിൻ അഹമ്മദ് ഖലാഫ് അൽ അസ്ഫുർ, ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ എന്നിവർ മുഖ്യാഥിതികളായി പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം തുടരുന്ന ഗാനമേളയിൽ കെ.എസ് ചിത്ര, പ്രമുഖ പിന്നണി ഗായകരായ നിഷാദ്, രൂപ രേവതി തുടങ്ങിയവർ പങ്കെടുക്കും.
undefined
ബഹ്‍റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, എം.പി രഘു, ശങ്കർ പല്ലൂർ തുടങ്ങിയവരുടെ നേത്യത്വത്തിലുള്ള കമ്മിറ്റിയാണ് ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ആയിരക്കണക്കിന് കാണികളെ പ്രതീക്ഷിക്കുന്ന പരിപാടിയിൽ സമാജം ഹാളിന് പുറത്ത് കുറ്റൻ എൽ.ഇ.ഡി ടി.വിയും സജജീകരിച്ചിട്ടുണ്ട്. സമാജത്തിനടുത്തുള്ള ഗ്രൗണ്ടുകൾ കാർ പാർക്കിങ്ങിനായി തയ്യാറാക്കിയിട്ടുണ്ട്.
Read also: ഉത്രാടപ്പാച്ചിലില്‍ പ്രവാസികളും; നിയന്ത്രണങ്ങള്‍ നീങ്ങിയപ്പോള്‍ ഇക്കുറി ആവേശം വാനോളം