ഫോബ്സ് അതിസമ്പന്ന പട്ടികയിലെ മലയാളികൾ ആരെല്ലാം? പ്രവാസി വ്യവസായി എംഎ യൂസഫലി വ്യക്തിഗത സമ്പന്നരില്‍ ഒന്നാമത്

By Web Team  |  First Published Oct 11, 2024, 6:46 PM IST

വ്യക്തിഗത സമ്പന്നരില്‍ ഒന്നാം സ്ഥാനത്തുള്ള മലയാളി യൂസഫലിയാണ്. 


ദുബൈ: ഫോബ്സ് പ്രസിദ്ധീകരിച്ച രാജ്യത്തെ അതിസമ്പന്നരുടെ ഏറ്റവും പുതിയ പട്ടികയില്‍ ഇടം നേടിയത് ഏഴ് മലയാളികള്‍. നൂറ് പേരുടെ പട്ടികയാണ് 2024ല്‍ ഫോബ്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതില്‍ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയാണ് മലയാളിയായ വ്യക്തിഗത സമ്പന്നരില്‍ മുമ്പിലുള്ളത്. 

7.4 ബില്യണ്‍ ഡോളര്‍ ആണ് യൂസഫലിയുടെ ആസ്തി. പട്ടികയില്‍ 39-ാം സ്ഥാനത്താണ് യൂസഫലി. കഴിഞ്ഞ വര്‍ഷം യൂസഫലിയുടെ ആസ്തി 7.1 ബില്യണ്‍ ഡോളറായിരുന്നു. കേരളത്തില്‍ നിന്നുള്ള ഏറ്റവും ധനികനായ വ്യക്തിഗത സമ്പന്നനായി തുടര്‍ച്ചയായി ഫോബ്‌സ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍. 

Latest Videos

undefined

ജോര്‍ജ് ജേക്കബ്, ജോര്‍ജ് തോമസ്, സാറാ ജോര്‍ജ്, ജോര്‍ജ് അലക്‌സാണ്ടര്‍ എന്നിവരുടെ ആസ്തികള്‍ ചേര്‍ത്ത് 7.8 ബില്യണ്‍ ഡോളറോടെ (65,520 കോടി രൂപ ) ധനികരായ മലയാളി കുടുംബമായി മുത്തൂറ്റ് പട്ടികയില്‍ ഇടംപിടിച്ചു. നാല് പേരുടെയും ആകെ ആസ്തികള്‍ ചേര്‍ത്ത് 37-ാം സ്ഥാനത്താണ് മുത്തൂറ്റ് ഫാമിലി. കല്യാണ്‍ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ് കല്യാണരാമന്‍ അറുപതാം സ്ഥാനത്തുണ്ട്. 5.38 ബില്യണ്‍ ഡോളറാണ് (45,192 കോടി രൂപ) ടി.എസ് കല്യാണരാമന്റെ ആസ്തി. 4.35 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ (36,540 കോടി രൂപ) ഇന്‍ഫോസിസ് സഹസ്ഥാപകന്‍ സേനാപതി ഗോപാലകൃഷ്ണന്‍ 73ആം സ്ഥാനത്തുണ്ട്.

Read Also -  നികുതിയും ഫീസും കുറയ്ക്കുന്നില്ല; 3 വിമാനത്താവളങ്ങളിലെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി ബജറ്റ് എയര്‍ലൈൻ

3.5 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ (29,400 കോടി രൂപ) ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി 95-ാം സ്ഥാനത്തും, 3.4 ബില്യണ്‍ ആസ്തിയോടെ (28,560 കോടി രൂപ) ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള 97-ാം സ്ഥാനത്തും 3.37 ബില്യണ്‍ ആസ്തിയോടെ (28,308 കോടി രൂപ) ജോയ് ആലുക്കാസ് 98-ാം സ്ഥാനത്തും ഇടം നേടി.

പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസിൻറെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ സമ്പത്ത്  27.5 ബില്യൺ ഡോളർ വർധിച്ചു. അദ്ദേഹത്തിന്‍റെ ആകെ ആസ്തി 119.5 ബില്യൺ ഡോളറാണ്. ലോകത്തിലെ ധനികരായ വ്യക്തികളിൽ പതിമൂന്നാം സ്ഥാനത്താണ് മുകേഷ് അംബാനി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!