യുഎഇയിലെഈ വർഷത്തെ ഏറ്റവും വലിയ റീട്ടെയ്ൽ ഐപിഒ എന്ന റെക്കോർഡ് ലുലു നേടിയിരുന്നു.
ദുബൈ: യുഎഇയിലെ 2024ലെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്ന് ലുലു. ജിസിസിയില്‍ റീട്ടെയില്‍ സാന്നിധ്യം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണിത്. മൂന്ന് മുതല്‍ 5 വര്‍ഷത്തിനുള്ളില്‍ 100 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്ന ഐപിഒ പ്രഖ്യാപനത്തിന്‍റെ ഭാഗമായി 16-ാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് ദുബൈ മോട്ടര്‍ സിറ്റിയിലാണ് തുറന്നത്.
ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ദാവൂദ് അബ്ദുൽറഹ്മാൻ അൽഹജ്‌രി, ദുബായ് സെക്യൂരിറ്റി ഇൻഡസ്ട്രി ഏജൻസി ലൈസൻസിങ് വകുപ്പ് ഡയറക്ടർ മജീദ് ഇബ്രാഹിം അൽ സറൂണി എന്നിവർ ചേർന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
undefined
ലുലു നിക്ഷേപകരുടെ വിശ്വാസത്തിന് കരുത്ത് പകരുന്നതാണ് ലുലുവിന്‍റെ വികസന പദ്ധതികളെന്ന് യൂസഫലി പറഞ്ഞു. മൂന്ന് മുതൽ അഞ്ച് വർഷത്തിനകം നൂറ് ഹൈപർമാർക്കറ്റുകൾ എന്ന ഐപിഒ പ്രഖ്യാപനത്തിന് ശേഷമുള്ള ലുലുവിന്‍റെ 16–ാമത്തെ സ്റ്റോറാണ് തുറന്നത്. ദുബൈയിൽ ആറ് പുതിയ പദ്ധതികൾ ഉടൻ യാഥർഥ്യമാകും. 15 പ്രൊജക്ടുകൾ കൂടി ദുബൈയിൽ യാഥാർഥ്യമാക്കും. ലുലുവിന്‍റെ റീട്ടെയ്ൽ വിപുലീകരണം കൃത്യമായ ട്രാക്കിലാണെന്ന് വ്യക്തമാക്കുന്നതാണ് വിപുലീകരണപദ്ധതികൾ.
37000 ചതുരശ്ര അടിയിലാണ് ദുബൈ മോട്ടർ സിറ്റിയിലെ യുഎഇയിലെ 109–ാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നിരിക്കുന്നത്. ആഗോള ഉത്പന്നങ്ങൾ മികച്ച നിലവാരത്തിലാണ് ഉറപ്പാക്കിയിരിക്കുന്നത്. ഗ്രോസറി, ഹോട്ട്ഫുഡ്, ബേക്കറി വിഭാഗങ്ങളും ഹെൽത്ത് ആൻഡ് ബ്യൂട്ടി, ഐടി ഇലക്ട്രോണിക്സ് ഹോംഅപ്ലെയ്ൻസ് ഉത്പന്നങ്ങളുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. ജിസിസിയിലെ ലുലുവിന്‍റെ 265–ാമത്തെ ഹൈപ്പർമാർക്കറ്റാണ് ഇത്.
ലുലു സിഇഒ സെയ്ഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷറഫ് അലി, ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ എം.എ. സലിം , സിഒഒ വി.ഐ. സലിം തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.