ലുലു സ്റ്റോറുകളിൽ കിടിലൻ ഓഫർ, ആഴ്ചയിൽ 53തരം യുഎഇ ഉത്പന്നങ്ങൾക്ക് സ്പെഷ്യൽ പ്രമോഷൻ; ക്യാമ്പയിന് തുടക്കമായി

By Web Team  |  First Published Dec 8, 2024, 12:54 PM IST

 'മെയ്ക്ക് ഇൻ ദി എമിറേറ്റ്സ്' ക്യാമ്പയിനിന്‍റെ ഭാഗമായാണ് പ്രത്യേക പ്രമോഷൻ സംഘടിപ്പിക്കുന്നത്.  


അബുദാബി: യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും പോയിന്റുകളും നൽകി ലുലു യുഎഇ. യുഎഇയിലെ പ്രാദേശിക ഉൽപ്പന്നങ്ങളെ പിന്തുണയ്ക്കുന്ന 'മെയ്ക്ക് ഇൻ ദി എമിറേറ്റ്സ്' ക്യാപെയ്നിന്‍റെ ഭാഗമായാണിത്. 

ലുലു സ്റ്റോറുകളിൽ യുഎഇ വ്യവസായ വകുപ്പുമായി കൈകോർത്താണ് ക്യാമ്പയിൻ നടത്തുന്നത്. യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ പങ്കാളിത്വവും വിപണന സാധ്യതയും നൽകാനാണ് പദ്ധതി. യുഎഇയുടെ  53-ാം ദേശീയാദിനാഘോഷത്തിന്റെ ഭാഗമായി ആഴ്ചയിൽ 53 തരം യുഎഇ ഉത്പന്നങ്ങൾക്ക് സ്പെഷ്യൽ പ്രമോഷനും, 5.3 ശതമാനം ഡിസ്കൗണ്ടും നൽകുന്നുണ്ട്. ലുലു ഹാപ്പിനെസ് ലോയൽറ്റി പ്രോഗ്രാമിന്റെ ഭാഗമായി അധിക പോയിന്റുകളും ലഭിക്കും. 

Latest Videos

undefined

Read Also -  ഏഴഴകിൽ വിസ്മയം തീർത്ത 'ആഘോഷപ്പൂരം'; 11.1 കിലോമീറ്റര്‍ ദൂരത്തിൽ നിന്നങ്ങ് പൊട്ടി, കൂടെ തകർത്തത് ലോക റെക്കോർഡും

പ്രാദേശിക വികസനത്തിനും വ്യവസായ മുന്നേറ്റത്തിനും കരുത്തു പകരുന്നതാണ് ലുലുവിലെ മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ക്യാപെയ്നെന്ന് വ്യവസായ, നൂതന സാങ്കേതിക വകുപ്പ് അണ്ട‌ർ സെക്രട്ടറി ഒമർ അൽ സുവൈദി പറഞ്ഞു. ഭക്ഷ്യോൽപാദന രംഗത്ത് ലുലു കൂടുതൽ നിക്ഷേപം നടത്തുമെന്ന് സിഇഒ സെയ്ഫി രൂപാവാല പറഞ്ഞു. വ്യവസായ നൂതന സാങ്കേതിക വകുപ്പിലെ ഇൻഡസ്ട്രിയൽ എംപവർമെന്റ് ഡയറക്ടർ ഷമ്മ അൽ അൻസാരി, ലുലു ഗ്രൂപ്പ് സിഒഒ വി.ഐ.സലീം, മാർക്കറ്റിങ് ഡയറക്ടർ വി.നന്ദകുമാർ എന്നിവർ ക്യാംപെയ്ൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!