ലൂസിഡ് കമ്പനിക്ക് അതിന്‍റെ ഉൽപ്പന്നങ്ങളിൽ ‘സൗദി മെയ്ഡ്’ ലോഗോ ഉപയോഗിക്കാനുള്ള അവകാശം ഇതോടെ ലഭിച്ചു.
റിയാദ്: ഇലക്ട്രിക് കാറുകളുടെ നിർമാണമേഖലയിൽ പ്രമുഖരായ ലൂസിഡ് കമ്പനിയുടെ ഉൽപന്നങ്ങൾ ഇനി മുതൽ ‘സൗദി മെയ്ഡ്’. ഉദ്പാദന മേഖലയെ തദ്ദേശീയവത്കരിക്കാനുള്ള ‘മെയ്ഡ് ഇൻ സൗദി അറേബ്യ’ പ്രോഗ്രാമിൽ ലൂസിഡ് കമ്പനി ഔദ്യോഗികമായി ചേർന്നു. കമ്പനിക്ക് അതിന്‍റെ ഉൽപ്പന്നങ്ങളിൽ ‘സൗദി മെയ്ഡ്’ ലോഗോ ഉപയോഗിക്കാനുള്ള അവകാശം ഇതോടെ ലഭിച്ചു.
ഈ ലോഗോ സ്വന്തമാക്കിയ ആദ്യത്തെ അന്താരാഷ്ട്ര കാർ നിർമാണ കമ്പനിയായി ലൂസിഡ്. സ്വന്തം വിഭവശേഷിയാൽ അന്താരാഷ്ട്ര നിലവാരമുള്ള ഇലക്ട്രിക് കാറുകൾ നിർമിക്കാനുള്ള സൗദിയുടെ കഴിവ് ഉയർത്തിക്കാട്ടുന്നതാണ് ഇത്. രാജ്യത്തെ ഓട്ടോമോട്ടീവ് വ്യവസായ മേഖലയുടെ വികസനത്തിന് ഇത് വലിയരീതിയിൽ ഗുണം ചെയ്യും. ലൂസിഡ് കമ്പനിയുടെ കാറിൽ ‘സൗദി മെയ്ഡ്’ ലോഗോ പതിച്ചുകൊണ്ട് വ്യവസായ ധാതുവിഭവ വകുപ്പ് മന്ത്രി എ. ബന്ദർ അൽഖുറൈഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.
Read Also - ഈ നിയമലംഘനങ്ങൾ കീശ കാലിയാക്കും, ഇനി വിട്ടുവീഴ്ചയില്ല; പ്രവാസികളേ ശ്രദ്ധിക്കൂ, കനത്ത പിഴ പ്രാബല്യത്തിൽ
മെയ്ഡ് ഇൻ സൗദി അറേബ്യ പ്രോഗ്രാമിൽ ലൂസിഡ് ചേരുന്നതിനെ അൽഖുറൈഫ് സ്വാഗതം ചെയ്തു. ദേശീയ വ്യവസായത്തിെൻറ പ്രതിച്ഛായ വർധിപ്പിക്കുന്നതിനും അന്തർദേശീയ നിക്ഷേപങ്ങളെയും കമ്പനികളെയും ആകർഷിക്കുന്നതിനും ഈ നടപടി ശക്തമായ പ്രേരണ നൽകുമെന്ന് ‘എക്സ്’ അക്കൗണ്ടിലൂടെ വ്യവസായ മന്ത്രി പറഞ്ഞു. നൂതനമായ നിർമാണത്തിനുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ ഇത് രാജ്യത്തിെൻറ സ്ഥാനം ഉറപ്പിക്കുന്നുവെന്നും അൽഖുറൈഫ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം