ന്യൂനമര്‍ദ്ദം; ഒമാനിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യത

പല സ്ഥലങ്ങളിലും മഴയ്ക്കും കാറ്റിനുമുള്ള സാധ്യത പ്രതീക്ഷിക്കുന്നുണ്ട്. 


മസ്കറ്റ് ഒമാനിൽ ഇന്ന് മുതല്‍ ന്യൂനമര്‍ദ്ദം ബാധിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ വിവിധ പ്രദേശങ്ങളില്‍ ന്യൂനമര്‍ദ്ദം ബാധിക്കുമെന്നാണ് അറിയിപ്പ്. ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായി മു​സ​ന്ദം ഗ​വ​ര്‍ണ​റേ​റ്റ്, ഒ​മാ​ന്‍ തീ​ര​ദേ​ശ മേ​ഖ​ല​ക​ള്‍, അ​ല്‍ ഹ​ജ​ര്‍ പ​ര്‍വ​ത​നി​ര​ക​ളു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ള്‍ എ​ന്നീ ​പ്രദേശങ്ങളില്‍ ഭാ​ഗി​കമായ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

ഈ ദിവസങ്ങളില്‍ കാറ്റിനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. ഉയര്‍ന്ന തിരമാലകൾക്കുള്ള സാധ്യതയുമുണ്ട്. താപനിലയില്‍ കുറവുണ്ടാകുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. 

Latest Videos

Read Also -  ഒമാനിൽ തൊഴിലാളികളുടെ കാരവാനിൽ തീപിടിത്തം, ഒരാൾക്ക് പരിക്കേറ്റു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


 

click me!