ന്യൂനമര്‍ദ്ദം; ഇന്ന് മുതൽ യുഎഇയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

By Web Team  |  First Published Oct 6, 2024, 1:30 PM IST

ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. 


അബുദാബി: യുഎഇയില്‍ ഇന്ന് മുതല്‍ മഴയ്ക്ക് സാധ്യത. ഒക്ടോബര്‍ 6 മുതല്‍ ഒക്ടോബര്‍ 9 ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിപ്പ് നല്‍കി. 

ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇതിന്‍റെ ഭാഗമായി വരും ദിവസങ്ങളില്‍ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം ഒമാനിലും കാലാവസ്ഥ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 6 ഞായറാഴ്ച മുതല്‍ ഒക്ടോബര്‍ 9 ബുധനാഴ്ച വരെ അല്‍ ഹാജര്‍ പര്‍വ്വതനിരകളിലും സമീപ പ്രദേശങ്ങളിലും മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. വിവിധ തീവ്രതകളിലുള്ള മഴ ഉണ്ടാകുമെന്നാണ് പ്രവചനം. ചിലപ്പോള്‍ മഴക്കൊപ്പം ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Latest Videos

undefined

Read Also - മാസം രണ്ടു ലക്ഷം രൂപ വരെ ശമ്പളം, പ്രായപരിധി 40 വയസ്സ്; അടിച്ചു കേറി വാ, ടിക്കറ്റും വിസയും ഇൻഷുറൻസും സൗജന്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!