ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ അല്‍ ഇമാറാത് ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും നറുക്കെടുപ്പിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു.
ദുബൈ: കഴിഞ്ഞ ശനിയാഴ്ച നടന്ന മഹ്‌സൂസിന്റെ പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ 10,00,000 ദിര്‍ഹം സ്വന്തമാക്കി ദുബൈയില്‍ താമസിക്കുന്ന ബാസ്സിം. നറുക്കെടുത്ത ആറു സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ച് വന്ന് രണ്ടാം സമ്മാനം നേടിയ ഒരേയൊരാളാണ് 67കാരനായ ഈ ലെബനീസ് പ്രവാസി. ഇതോടെ മഹ്‌സൂസിന്റെ 2021ലെ അഞ്ചാമത്തെ മില്യനയറായി മാറിയിരിക്കുകയാണ് ഇദ്ദേഹം. ഈ വര്‍ഷം മഹ്‌സൂസിലൂടെ മില്യനയറായി മാറിയ രണ്ടാമത്തെ ലബനീസ് സ്വദേശി കൂടിയാണ് ബാസ്സിം. ലബനനില്‍ നിന്നുള്ള അബു അലി, മഹ്‌സൂസിന്റെ 10-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായ 10,00,000 ദിര്‍ഹം സ്വന്തമാക്കിയിരുന്നു.
ദീര്‍ഘകാലമായി മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന ബാസ്സിം ഒരു സുഹൃത്തില്‍ നിന്നാണ് മഹ്‌സൂസിനെക്കുറിച്ച് അറിയുന്നത്. 'തുടക്കകാലം മുതല്‍ തന്നെ മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ട്. നറുക്കെടുപ്പിന്റെ ഫലം വരുമ്പോള്‍ എന്റെ നമ്പരുകള്‍ പരിശോധിക്കുന്നതിനും എനിക്ക് കൃത്യമായ ശീലങ്ങളുണ്ട്. രാവിലെ എഴുന്നേറ്റ് തയ്യാറായി ഓഫീസിലെത്തി കോഫി കുടിച്ച ശേഷം മഹ്‌സൂസിന്റെ വെബ്‌സൈറ്റ് പരിശോധിക്കുകയാണ് പതിവ് രീതി'- ബാസ്സിം പറഞ്ഞു.
undefined
'എന്റെ നമ്പര്‍ പരിശോധിച്ചപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ഒരു മില്യന്‍ ദിര്‍ഹം നേടിയെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം അടക്കാനായില്ല. ഇതാദ്യമായാണ് ഞാന്‍ വിജയിക്കുന്നത്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യവസായിയായ ബാസ്സിം ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പം ദീര്‍ഘകാലമായി യുഎഇയില്‍ താമസിച്ച് വരികയാണ്. 'എനിക്ക് 21 വയസ്സുള്ളപ്പോള്‍, 1976ലാണ് ഞാന്‍ യുഎഇയിലെത്തിയത്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം എന്റെ കമ്പനി പ്രതിസന്ധിയിലായിരുന്നു. ഈ പണം കൊണ്ട് എനിക്ക് കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സാധിക്കും'- ബാസ്സിം വ്യക്തമാക്കി.
കുടുംബത്തിനും ബിസിനസിനും മുന്‍ഗണന നല്‍കുന്ന ഇദ്ദേഹത്തിന് സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യണമെന്നതിന് കൃത്യമായ പദ്ധതികളുണ്ട്. 'സമ്മാനത്തുക കൊണ്ട് എന്റെ കടബാധ്യതകള്‍ തീര്‍ക്കും. കുറച്ച് പണം മക്കള്‍ക്കും സഹോദരനും സഹോദരിക്കും നല്‍കും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'മഹ്‌സൂസില്‍ പങ്കെടുക്കുന്നത് തുടരും. 50 മില്യന്‍ ദിര്‍ഹം സ്വന്തമാക്കുകയാണ് അടുത്ത ലക്ഷ്യം. എനിക്ക് ഭാഗ്യമില്ലെന്ന് എന്‍റെ ഭാര്യ പറയാറുണ്ട്. എന്നാല്‍ നറുക്കെടുപ്പില്‍ നിങ്ങളുടെ എന്‍ട്രി ഉണ്ടെങ്കില്‍ ഉറപ്പായും വിജയിക്കാനുള്ള അവസരവുമുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്'- ബാസ്സിം പറഞ്ഞു.
ഇതുവരെ അഞ്ച് പേരെയാണ് മഹ്‌സൂസ് കോടീശ്വരന്മാരാക്കിയിട്ടുള്ളത്. സമൂഹത്തിന് തിരികെ നല്‍കിക്കൊണ്ട് ആളുകളുടെ സ്വപ്‌നങ്ങള്‍ സഫലമാക്കുന്നത് മഹ്‌സൂസ് തുടരുകയാണ്.
ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ അല്‍ ഇമാറാത് ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും നറുക്കെടുപ്പിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. മാത്രമല്ല അല്‍ ഇമാറാത് ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്സൂസിന്റെ പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.
2021 ഏപ്രില്‍ 24 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്കാണ് മഹ്‌സൂസിന്റെ അടുത്ത നറുക്കെടുപ്പ്. യോഗ്യരായ എല്ലാവര്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.