കുവൈത്തില്‍ കാറുകള്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു; ഒരാള്‍ക്ക് പരിക്ക്

By Web Team  |  First Published Oct 9, 2022, 9:59 AM IST

യുവതി ഓടിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. 


കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു. മറ്റൊരു യുവതിക്ക് പരിക്കേറ്റു. ഫഹാഹീല്‍ റോഡില്‍ സാല്‍വയ്ക്ക് എതിര്‍വശത്തായിരുന്നു അപകടം. യുവതി ഓടിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മരിച്ച യുവതി കുവൈത്ത് സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍ ബിദാ സെന്ററില്‍ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Read also:  ചെങ്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചു; 25 ജീവനക്കാരെ സൗദി അതിര്‍ത്തി രക്ഷാസേന രക്ഷിച്ചു

Latest Videos

സൗദിയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു
റിയാദ്: റിയാദിൽനിന്ന് 431 കിലോമീറ്ററകലെ ഖസീം പ്രവിശ്യയിൽ ബുറൈദക്ക് സമീപം അൽറസിൽ ഇന്ന് പുലർച്ചെയുണ്ടായ വഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. മലപ്പുറം മക്കരപറമ്പ് കാച്ചിനിക്കോട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന്‍ (23) എന്നിവരാണ് മരിച്ചത്.

അല്‍റസ് പട്ടണത്തിൽനിന്ന് 30 കിലോമീറ്ററകലെ നബ്ഹാനിയയില്‍ പുലര്‍ച്ചെ മൂന്നോടെയാണ് ഇവര്‍ സഞ്ചരിച്ച ഹ്യൂണ്ടായ് എച്ച് വണ്‍ വാന്‍ അപകടത്തില്‍ പെട്ടത്. രണ്ട് സ്ത്രീകള്‍ പരിക്കുകളോടെ അല്‍റസ് ആശുപത്രിയിലാണുള്ളത്. മൂന്ന് കുട്ടികള്‍ക്കും സാരമായ പരിക്കുകളുണ്ട്. റിയാദിന് സമീപം ഹുറൈംലയില്‍ ജോലി ചെയ്യുന്ന ഇവര്‍ കുടുംബ സമേതം വ്യാഴാഴ്ച രാത്രി മദീനയിലേക്ക് സിയാറത്തിന് പുറപ്പെട്ടതായിരുന്നു. ഇഖ്ബാലിന്റെ കുടുംബമടക്കം മൂന്ന് കുടുംബങ്ങളും ഹുസൈനും ഡ്രൈവറുമുള്‍പ്പടെ 12 പേര്‍ വാനില്‍ ഉണ്ടായിരുന്നതായാണ് വിവരം.

ഇഖ്ബാലിന്റെ ഭാര്യ സഹോദരനാണ് മരിച്ച ഹുസ്സൈന്‍. ഹുറൈംലയില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്നു ഇഖ്ബാല്‍. അപകടത്തിൽ പരിക്ക് പറ്റിയ മറ്റുളളവർക്ക് പ്രാഥമിക ചികിത്സ നല്‍കി. അല്‍റസ് കെ.എം.സി.സി പ്രസിഡന്റ് ശുഐബ്, ഉനൈസ കെ.എം.സി.സി പ്രസിഡന്റ് ജംഷീര്‍ മങ്കട, റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.

Read More: -സൗദിയില്‍ നിന്ന് 1600 കിലോ മീറ്റര്‍ മരുഭൂമിയിലൂടെ നടന്ന് ലോകകപ്പിനെത്തുന്ന ഒരു ആരാധകന്‍

click me!