ഐഎസിൽ ചേർന്ന കുവൈത്തി പൗരന് അഞ്ച് വർഷം കഠിന തടവ്

By Web Team  |  First Published Jul 24, 2022, 11:50 AM IST

കുവൈത്ത് സർക്കാരിന്റെ അനുമതിയില്ലാതെ ഇറാഖിനെതിരെ ശത്രുതാപരമായ നടപടിയിൽ ഏർപ്പെട്ടുവെന്ന കുറ്റമാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ ചുമത്തിയത്.


കുവൈത്ത് സിറ്റി: കുവൈത്തിലെ സുരക്ഷാ നിയമങ്ങൾ തെറ്റിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാൻ ആൻഡ് സിറിയയിൽ ചേർന്ന കുവൈത്തി പൗരനെ അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ച് അപ്പീൽസ് കോടതി. കുവൈത്തിലെ അടിസ്ഥാന സംവിധാനങ്ങൾ തകർക്കാനും സൗഹൃദ രാജ്യവുമായുള്ള ബന്ധം തകർക്കാനുമായിരുന്നു പ്രതി ലക്ഷ്യമിട്ടിരുന്നത്. 

കുവൈത്ത് സർക്കാരിന്റെ അനുമതിയില്ലാതെ ഇറാഖിനെതിരെ ശത്രുതാപരമായ നടപടിയിൽ ഏർപ്പെട്ടുവെന്ന കുറ്റമാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ ചുമത്തിയത്. ഇറാഖിനെതിരെ പോരാട്ടം നടത്തുന്ന നിരോധിത സംഘടനയായ ഐഎസിലാണ് പ്രതി ചേർന്നത്. ഇത് മറ്റൊരു രാജ്യവുമായുള്ള രാഷ്ട്രീയ ബന്ധം വിച്ഛേദിക്കുന്നതിനുള്ള അപകടസാധ്യതയിലേക്ക് കുവൈത്തിനെ നയിക്കും. രാജ്യത്ത് നിലവിലുള്ള സാമൂഹിക-സാമ്പത്തിക വ്യവസ്ഥകളെ തകർക്കാൻ ലക്ഷ്യമിട്ടുള്ള തത്ത്വങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ സംഘടനയ്ക്ക് താൽപ്പര്യമുണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതി നിരോധിത ഗ്രൂപ്പിൽ ചേർന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

Latest Videos

മധ്യാഹ്ന വിശ്രമം നിയമം ലംഘിച്ച 26 തൊഴിലാളികള്‍ അറസ്റ്റില്‍

ഹിജ്റ വര്‍ഷാരംഭം; കുവൈത്തില്‍ അവധി പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: ഹിജ്റ വര്‍ഷാരംഭത്തോടനുബന്ധിച്ച് കുവൈത്തിലെ പൊതുമേഖലയ്ക്ക് ജൂലൈ 31 ഞായറാഴ്ച അവധി പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും അന്ന് അവധിയായിരിക്കുമെന്നാണ് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. അവധിക്ക് ശേഷം ഓഗസ്റ്റ് ഒന്ന് തിങ്കളാഴ്ച മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും പൊതുസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം പുനഃരാരംഭിക്കും. 

കുവൈത്തില്‍ ഹാഷിഷ് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുമായി ഒരാള്‍ അറസ്റ്റില്‍

കുവൈത്തില്‍ പരിശോധന തുടരുന്നു; താമസ നിയമലംഘകരായ 26 പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരെ പിടികൂടാനുള്ള പരിശോധന തുടരുന്നു. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‌സ് നടത്തിയ പരിശോധനയില്‍ 26 നിയമലംഘകര്‍ അറസ്റ്റിലായി.

ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് റെസിഡന്‍സി, തൊഴില്‍ നിയമലംഘകരായ 26 പേരെ അറസ്റ്റ് ചെയ്തത്. സ്‌പോണ്‍സര്‍മാരുടെ അടുത്ത് നിന്ന് ഒളിച്ചോടിയ 15 പേര്‍, കാലാവധി കഴിഞ്ഞ റെസിഡന്‍സ് ഉള്ള 9 പേര്‍, തിരിച്ചറിയല്‍ രേഖകളില്ലാത്ത രണ്ടുപേര്‍ എന്നിവര്‍ അറസ്റ്റിലായവരില്‍പ്പെടും. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

click me!