പവര്‍കട്ട് സമയത്ത് ലിഫ്റ്റുകൾ ഉപയോഗിക്കരുതെന്ന് കുവൈത്തിൽ മുന്നറിയിപ്പ്

Published : Apr 11, 2025, 05:56 PM IST
പവര്‍കട്ട് സമയത്ത് ലിഫ്റ്റുകൾ ഉപയോഗിക്കരുതെന്ന് കുവൈത്തിൽ മുന്നറിയിപ്പ്

Synopsis

ലിഫ്റ്റ് നിലയ്ക്കുകയോ വൈദ്യുതി പോകുകയോ ചെയ്താൽ വ്യക്തികൾ ശാന്തരായിരിക്കണമെന്നും പരിഭ്രാന്തരാകരുതെന്നും അധികൃതര്‍ അറിയിച്ചു

കുവൈത്ത് സിറ്റി: വൈദ്യുതി മന്ത്രാലയം ഷെഡ്യൂൾ ചെയ്ത പവര്‍ക്കട്ട് സമയത്ത് ലിഫ്റ്റുകൾ ഉപയോഗിക്കരുതെന്ന് കുവൈത്ത് ഫയർ ഫോഴ്സ് (കെഎഫ്എഫ്) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ലിഫ്റ്റ് നിലയ്ക്കുകയോ വൈദ്യുതി പോകുകയോ ചെയ്താൽ വ്യക്തികൾ ശാന്തരായിരിക്കണമെന്നും പരിഭ്രാന്തരാകരുതെന്നും കെഎഫ്എഫിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് പറഞ്ഞു.

സഹായം ലഭിക്കാൻ അലാറം ബട്ടൺ അമർത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം അറിയിച്ചു. ലിഫ്റ്റിന്‍റെ വാതിലുകൾ തുറക്കാൻ ശ്രമിക്കരുതെന്നും ഇത് അവരുടെ സുരക്ഷയെ അപകടത്തിലാക്കുമെന്നും അൽ ഗരീബ് മുന്നറിയിപ്പ് നൽകി. പകരം, സഹായത്തിനായി കാത്തിരിക്കുമ്പോൾ സമ്മർദ്ദം കുറയ്ക്കാൻ തറയിലിരിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. സഹായം ആവശ്യമുണ്ടെങ്കിൽ എമർജൻസി നമ്പറായ 112 ൽ വിളിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

read more: ഗ​ൾ​ഫ് ബീ​ച്ച് ഗെ​യിം​സ്; ഖത്തറിന് ആ​ദ്യ സ്വ​ർ​ണം
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അബുദാബിയിലെ പ്രധാന റോഡുകളിലൊന്നിൽ ഭാഗികമായ ഗതാഗത നിയന്ത്രണം
കൈനിറയെ അവസരങ്ങൾ, 2030ഓടെ യുഎഇയിൽ 10 ലക്ഷം പുതിയ തൊഴിലവസരങ്ങൾ, ടെക് മേഖലയിൽ വൻ കുതിച്ചു ചാട്ടമെന്ന് റിപ്പോർട്ട്