ജൂണ്‍ 16നാണ് അറഫാ ദിനമെങ്കില്‍ ജൂണ്‍ 17, 18, 19 തീയതികളിലാവും പെരുന്നാള്‍ അവധി ലഭിക്കുക. രണ്ട് അവധി ദിവസങ്ങള്‍ക്കിടയില്‍ ഉള്ളതിനാല്‍ ജൂണ്‍ 20 വ്യാഴാഴ്ച വിശ്രമ അവധിയായി പ്രഖ്യാപിക്കാന്‍ സാധ്യത ഉണ്ട് .
കുവൈത്ത് സിറ്റി: കുവൈത്തില്‍ ബലിപെരുന്നാളിന് ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന അവധി ലഭിക്കാന്‍ സാധ്യത. ഈ വര്‍ഷം അറഫാ ദിനം ജൂണ്‍ 16 ഞായറാഴ്ചയാണെങ്കില്‍ ഒമ്പത് ദിവസത്തെ അവധിയാണ് ലഭിക്കുകയെന്ന് അല്‍ അന്‍ബ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
ജൂണ്‍ 16നാണ് അറഫാ ദിനമെങ്കില്‍ ജൂണ്‍ 17, 18, 19 തീയതികളിലാവും പെരുന്നാള്‍ അവധി ലഭിക്കുക. രണ്ട് അവധി ദിവസങ്ങള്‍ക്കിടയില്‍ ഉള്ളതിനാല്‍ ജൂണ്‍ 20 വ്യാഴാഴ്ച വിശ്രമ അവധിയായി പ്രഖ്യാപിക്കാന്‍ സാധ്യത ഉണ്ട് . വാരാന്ത്യ അവധിക്ക് ശേഷം ജൂണ്‍ 23 ഞായറാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും. എന്നാല്‍ അറഫാ ദിനം ജൂണ്‍ 15 ശനിയാഴ്ച ആണെങ്കില്‍ ജൂണ്‍ 16,17,18 തീയതികളിലായിരിക്കും പെരുന്നാള്‍ അവധി ലഭിക്കുക. അവധിക്ക് ശേഷം ജൂണ്‍ 19 ബുധനാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും. അങ്ങനെയാണെങ്കില്‍ നാല് ദിവസത്തെ അവധി ആകും ലഭിക്കുക.
Read Also - പ്രവാസികൾക്ക് ആശ്വാസം; കണ്ണൂരടക്കം മൂന്ന് നഗരങ്ങളിൽ നിന്ന് ദിവസേന സര്‍വീസുകൾ, പ്രഖ്യാപനവുമായി എയർലൈൻ
സിവിൽ സർവീസ് കമ്മീഷൻ (സിഎസ്.സി) പെരുന്നാൾ അവധിയുടെ സർക്കുലർ മുൻകൂട്ടി പുറപ്പെടുവിക്കും. അവധി നാല് ദിവസമാണെങ്കിൽ, അത് നീട്ടാൻ ആഗ്രഹിക്കുന്ന ജീവനക്കാർക്ക് ജൂൺ 19, 20 തീയതികളിൽ ആനുകാലിക അവധിക്ക് അപേക്ഷിക്കാം. ഈ രണ്ട് ദിവസങ്ങളിൽ അവധി അപേക്ഷ മുൻകൂറായി സമർപ്പിക്കാതെ അവധിയെടുക്കുന്നത് മുഴുവൻ കാലയളവിലും ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതായി കണക്കാക്കുമെന്നും ഔദ്യോഗിക സ്രോതസ്സുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.