കുവൈത്തില്‍ 775 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By Web Team  |  First Published Oct 27, 2020, 11:51 PM IST

756 പേരാണ് കൊവിഡ് ബാധിച്ച് ആകെ മരിച്ചത്. നിലവില്‍ 8,220 പേര്‍ ചികിത്സയിലാണ്.


കുവൈത്ത് സിറ്റി: കുവൈത്തില്‍ 775 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ഏഴുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് 725 പേര്‍ കൂടി രോഗമുക്തി നേടി. 123,092 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 114,116 പേര്‍ രോഗമുക്തി നേടി. 756 പേരാണ് കൊവിഡ് ബാധിച്ച് ആകെ മരിച്ചത്. നിലവില്‍ 8,220 പേര്‍ ചികിത്സയിലാണ്. ഇതില്‍ 116 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. രാജ്യത്ത് 7,874 പരിശോധനകള്‍ കൂടി പുതുതായി നടത്തി. ആകെ പരിശോധനകളുടെ എണ്ണം 889,555 ആയി. 
 

click me!