കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മൂന്ന് പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 811 ആയി.
കുവൈത്ത് സിറ്റി: കുവൈത്തില്‍ 538 പേര്‍ക്ക് കൂടി കൊവിഡ് 19 ബാധിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 131,743 ആയി. ഞായറാഴ്ച 687 പേര്‍ കൂടി രോഗമുക്തി നേടി.
ആകെ രോഗമുക്തരായവരുടെ എണ്ണം 122,576 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മൂന്ന് പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 811 ആയി. നിലവില്‍ 8,356 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 121 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 5,105 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തിയതോടെ ആകെ പരിശോധനകളുടെ എണ്ണം 965,830 ആയി.