ബിരുദധാരികൾക്ക് ആക‍ർഷകമായ ശമ്പളം നൽകുമെന്ന് വ്യാജ പരസ്യം; മുന്നറിയിപ്പുമായി കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍

By Web Team  |  First Published Oct 2, 2024, 7:02 PM IST

ആകര്‍ഷകമായ ശമ്പളമാണ് ഈ പരസ്യങ്ങളില്‍ പ്രചരിപ്പിക്കുന്നത്. 


കുവൈത്ത് സിറ്റി: വ്യാജ റിക്രൂട്ട്മെന്‍റിനെതിരെ രംഗത്തെത്തി കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ (കെപിസി).  ഹൈസ്കൂള്‍, യൂണിവേഴ്സിറ്റി ബിരുദധാരികള്‍ക്കുള്ള ജോലിക്കായി റിക്രൂട്ട്മെന്‍റ് ആരംഭിച്ചെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച അഭ്യൂഹങ്ങള്‍ക്കെതിരെയാണ് കെപിസി രംഗത്ത് വന്നത്. 

ആകര്‍ഷകമായ ശമ്പളമാണ് ഈ വ്യാജ റിക്രൂട്ട്മെന്‍റ് വഴി വാഗ്ദാനം ചെയ്യുന്നതെന്ന് പ്രാദേശിക മാധ്യം റിപ്പോര്‍ട്ട് ചെയ്തത്. എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച പ്രസ്താവനയിലാണ് കെപിസി ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം വ്യാജ പരസ്യങ്ങളില്‍ വഞ്ചിതരാകരുകതെന്നും തെറ്റിദ്ധാരണ പരത്തുന്ന അറിയിപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്ന വെബ്സൈറ്റുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 

Latest Videos

undefined

Read Also - ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, മുഖംമൂടി ധരിച്ച്, തോക്കുമായി ഓഫീസിലെത്തി യുവാവ്; മാനേജറെ വെടിവെച്ച് കൊന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!