കുവൈത്ത് ദേശീയ പതാകയെ അപമാനിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

By Web Team  |  First Published Jul 4, 2023, 5:02 PM IST

സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച ഒരു വീഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടികള്‍.


കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ പതാകയെ അപമാനിച്ച വിദേശികള്‍ക്കെതിരെ നടപടിയെടുക്കാന്‍ രാജ്യത്തെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് നിര്‍ദേശം നല്‍കി.  ആഭ്യന്തര മന്ത്രാലയത്തിന് പുറമെ വിദേശകാര്യ മന്ത്രാലയത്തോടും അന്വേഷണത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച ഒരു വീഡിയോ ക്ലിപ്പിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടികള്‍. കുവെത്തിന്റെ ദേശിയ പതാക ഒരാള്‍ ചവിട്ടിത്തേയ്ക്കുന്നതും പിന്നീട് പതാകയ്ക്ക് തീ കൊളുത്തുന്നതും ഈ വീഡിയോ ദൃശ്യങ്ങളിലുണ്ട്. സോഷ്യല്‍ മീഡിയയില്‍ പരക്കെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെ ഈ വീഡിയോയ്ക്ക് അധികൃതരുടെ ഭാഗത്തു നിന്നും നടപടികള്‍ കൂടി വരുന്നത്.

Latest Videos

Read also: ഷാംപൂ ബോട്ടിലുകളില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച മയക്കുമരുന്നുമായി വിദേശി എയര്‍പോര്‍ട്ടില്‍ പിടിയില്‍

താമസ സ്ഥലത്ത് ബാര്‍ബര്‍ ഷോപ്പ് നടത്തിയ എട്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു
കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ സ്ഥലം കേന്ദ്രീകരിച്ച് ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്ന എട്ട് പ്രവാസികളെ അധികൃതര്‍ അറസ്റ്റ് ചെയ്‍തു. കഴിഞ്ഞ ദിവസം ഉമ്മു അല്‍ ഹയ്‍മാന്‍ ഏരിയയില്‍ നടന്ന റെയ്ഡിനിടെയാണ് ഇവര്‍ പിടിയിലായത്. രാജ്യത്തെ തൊഴില്‍ നിയമങ്ങളും താമസ നിയമങ്ങളും ഈ പ്രവാസികള്‍ ലംഘിച്ചുവെന്നാണ് പരിശോധക സംഘം കണ്ടെത്തിയത്. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡന്‍സ് അഫയേഴ്‍സ് ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് കീഴില്‍ മൂന്ന് വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രവാസികളെ പിടികൂടിയത്. ഇവര്‍ക്ക് പുറമെ ഫര്‍വാനിയ, കബദ്, ദാഹെര്‍ എന്നിവിടങ്ങളില്‍ നിന്ന് വിവിധ നിയമലംഘനങ്ങള്‍ക്ക് 24 പ്രവാസികളെക്കൂടി സംഘം അറസ്റ്റ് ചെയ്‍തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

click me!