വ്യാപക പരിശോധന ഇനിയും തുടരുമെന്നും നിയമലംഘകരെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം നിയമലംഘനങ്ങള്‍ക്ക് പിടിയിലായ 35,000 പ്രവാസികളെ നാടുകടത്തി. വിവിധ നിയമലംഘനങ്ങളുടെ പേരില്‍ പിടിയിലായ പ്രവാസികളെയാണ് നാടുകടത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് കറക്ഷണൽ ഫെസിലിറ്റികളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഡിപോർട്ടേഷൻ ഡിപ്പാർട്ട്‌മെന്‍റിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചതിന്‍റെ പേരില്‍ പിടിലായവരാണ് ഇവരില്‍ കൂടുതല്‍ പേരും. നാടുകടത്തലിനായി തടവിലാക്കപ്പെട്ട വിദേശികളുടെ നടപടിക്രമങ്ങൾ വേഗത്തിലാണ് പുരോഗമിക്കുന്നത്. ഇവർക്ക് മാനുഷിക പരിഗണന ഉറപ്പാക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. താമസ നിയമലംഘകരെ പിടികൂടുന്നതിനായുള്ള സുരക്ഷാ ക്യാമ്പയിനുകള്‍ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.