കുവൈത്തിൽ കഴിഞ്ഞ 33 വര്‍ഷത്തിനിടെ നാടുകടത്തിയത് 595,000 വിദേശികളെ

By Web Team  |  First Published Oct 19, 2024, 1:08 PM IST

കഴിഞ്ഞ വര്‍ഷം കഴിഞ്ഞ വർഷം മാത്രം 42,000 പ്രവാസികളെയാണ് നാടുകടത്തിയത്. 


കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് കഴിഞ്ഞ 33 വർഷത്തിനിടെ 5,95,000 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ഡിപ്പോർറ്റേഷൻ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജാസിം അൽ മിസ്ബാഹ് പറഞ്ഞു. ഇതിൽ 354,168 പേര്‍ പുരുഷന്മാരും 230,441 പേര്‍ സ്ത്രീകളുമാണ്. ഇതില്‍ 10,602 കുടുംബങ്ങളും ഉൾപ്പെടുന്നു. 

ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിവിധ മേഖലകളിൽ നിന്ന് റഫർ ചെയ്യപ്പെടുന്ന വ്യക്തികൾക്കായി മൂന്ന് ദിവസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളാരംഭിച്ചതോടെ നാടുകടത്തൽ പ്രക്രിയ കാര്യക്ഷമമായതായി ഒരു അഭിമുഖത്തിൽ ബ്രിഗേഡിയർ അൽ മിസ്ബ വെളിപ്പെടുത്തി. കഴിഞ്ഞ വർഷം മാത്രം, 42,000 പ്രവാസികളെ നാടുകടത്തി. 2024 മുതൽ 25,000 പേരെ കൂടി അയച്ചു.

Latest Videos

undefined

Read Also - സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിൽ അവസരങ്ങൾ; ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർ ഈ നിബന്ധന ശ്രദ്ധിക്കുക

നാടുകടത്തപ്പെട്ടവർക്ക് വിമാന ടിക്കറ്റ് നൽകാനുള്ള ഉത്തരവാദിത്തം സ്പോൺസർമാരുടേതാണെന്ന് അദ്ദേഹം വിശദമാക്കി. ടിക്കറ്റ് റിസർവേഷനും പുറപ്പെടാനുള്ള നടപടിക്രമങ്ങളും വേഗത്തിലാക്കാൻ ഡിപോർട്ടേഷൻ ഡിപ്പാർട്ട്‌മെന്‍റിന്‍റെ കെട്ടിടത്തിലെ രണ്ട് ട്രാവൽ ഓഫീസുകൾ വഴി മന്ത്രാലയം സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്. നാടുകടത്തലിന് അനുമതി ലഭിച്ചു കഴിഞ്ഞാൽ, വ്യക്തികളുടെ വിരലടയാളം രേഖപ്പെടുത്തുകയും മറ്റു നടപടികൾ പൂർത്തിയാക്കുകയും ചെയ്യുന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള അവരുടെ യാത്ര കർശന സുരക്ഷയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!