ഏപ്രിൽ അവസാനം വരെ കുവൈത്തിൽ മഴക്ക് സാധ്യത

Published : Apr 18, 2025, 06:13 PM ISTUpdated : Apr 18, 2025, 06:21 PM IST
ഏപ്രിൽ അവസാനം വരെ കുവൈത്തിൽ മഴക്ക് സാധ്യത

Synopsis

രാത്രിയിൽ മിതമായ കാലാവസ്ഥയും ഉച്ചയ്ക്ക് ഉയർന്ന താപനിലയുമാണ് ഈ കാലഘട്ടത്തിന്റെ പ്രത്യേകത.

കുവൈത്ത് സിറ്റി: തണുപ്പുകാലം കഴിഞ്ഞ് വേനല്‍ക്കാലത്തിലേക്ക് ക‍ടക്കുകയാണ് കുവൈത്ത്. ഇതിനിടയിലുള്ള ധീരാബാൻ സീസണിലെ രണ്ടാം ഘട്ടത്തിലൂടെയാണ് കുവൈത്ത് കടന്നുപോകുന്നതെന്ന് അൽ അജൈരി സയന്‍റിഫിക് സെന്‍റര്‍ സ്ഥിരീകരിച്ചു. ഇത് അൽ മുഅഖിർ നക്ഷത്രം എന്നറിയപ്പെടുന്നു. രാത്രിയിൽ മിതമായ കാലാവസ്ഥയും ഉച്ചയ്ക്ക് ഉയർന്ന താപനിലയുമാണ് ഈ കാലഘട്ടത്തിന്റെ പ്രത്യേകത. ഈ കാലയളവിൽ ഏപ്രിൽ അവസാനം വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം പറഞ്ഞു.

Read Also - ക‍ർശന പരിശോധന; ലൈസൻസില്ലാതെ വിൽപ്പനക്ക് വെച്ച 1300ലേറെ ഹെര്‍ബല്‍, കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി

അതേസമയം, വാരാന്ത്യത്തിൽ പകൽ ചൂടും രാത്രിയിൽ മിതമായ കാലാവസ്ഥയുമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. കാറ്റ് വടക്കുപടിഞ്ഞാറ് ദിശയിൽ നിന്ന് മാറി വീശും. വേഗത കുറഞ്ഞതും മിതമായതും ആയിരിക്കും, ചിലപ്പോൾ ശക്തമായ കാറ്റും ഉണ്ടാകും. തുറന്ന പ്രദേശങ്ങളിൽ പൊടി ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റിയാദിൽ ചികിത്സയിലിരിക്കെ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ