വികലാംഗര്‍ക്കായി നീക്കിവെച്ചിരുന്ന പാര്‍ക്കിങ് സ്ഥലത്ത് പൊലീസ് വാഹനം നിര്‍ത്തിട്ടിരുന്ന ഉദ്യോഗസ്ഥനെ ആഭ്യന്തര മന്ത്രാലയം വിളിച്ചുവരുത്തി.
കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊലീസ് വാഹനം, വികലാംഗരുടെ പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ട സംഭവത്തില്‍ നടപടി. സംഭവത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഉടനടി നടപടിയെടുത്തു. വികലാംഗര്‍ക്കായി നീക്കിവെച്ചിരുന്ന പാര്‍ക്കിങ് സ്ഥലത്ത് പൊലീസ് വാഹനം നിര്‍ത്തിട്ടിരുന്ന ഉദ്യോഗസ്ഥനെ ആഭ്യന്തര മന്ത്രാലയം വിളിച്ചുവരുത്തി. ഇയാള്‍ക്കെതിരെ ഔദ്യോഗിക നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അയല്‍ക്കാരെ ശല്യപ്പെടുത്തരുതെന്ന് പറഞ്ഞതിന് പിതാവിനെ മര്‍ദ്ദിച്ചു; മകന് ആറുമാസം തടവുശിക്ഷ
കുവൈത്ത് സിറ്റി: കുവൈത്തില്‍ പിതാവിനെ മര്‍ദ്ദിച്ച കേസില്‍ സ്വദേശി യുവാവിന് ആറുമാസം തടവുശിക്ഷ വിധിച്ച് കോടതി. പിതാവിന്റെ പരാതിയിലാണ് നടപടിയെന്ന് പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. മിസ്‌ഡെമീനര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
മര്യാദയ്ക്ക് പെരുമാറണമെന്നും അയല്‍വാസികളെ ശല്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും മകനോട് പറഞ്ഞതിനാണ് പിതാവിന് മര്‍ദ്ദനമേറ്റത്. മകന്‍ പിതാവിനെ ചവിട്ടുകയും മുഖത്ത് അടിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും ഹീനമായ പ്രവൃത്തിയാണെന്നും കോടതി നിരീക്ഷിച്ചു. പ്രതിയുടെ പ്രായമോ എവിടെ വെച്ചാണ് പിതാവിനെ മര്‍ദ്ദിച്ചതെന്നോ വ്യക്തമല്ല.
മയക്കുമരുന്നുമായി പിടിയിലായി; കുവൈത്തില്‍ മൂന്ന് പ്രവാസികള്‍ക്ക് വധശിക്ഷ
കുവൈത്ത് സിറ്റി: മയക്കുമരുന്നുമായി പിടിയിലായ മൂന്ന് വിദേശികള്‍ക്ക് കുവൈത്തില്‍ വധശിക്ഷ. ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 169 കിലോഗ്രാം മയക്കുമരുന്നും 10 കിലോഗ്രാം ഹാഷിഷും ഹെറോയിനുമാണ് പ്രതികള്‍ സമുദ്ര മാര്‍ഗം കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ചത്.
ഇറാനില്‍ നിന്ന് കുവൈത്തിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. ബബിയാന്‍ ദ്വീപിന് സമീപത്തുവെച്ച് ഇവര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലാവുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ചികിത്സാ പിഴവ് കാരണം രോഗിയുടെ കാഴ്‍ച നഷ്ടമായി; രണ്ട് ഡോക്ടര്‍മാര്‍ക്ക് ജയില്‍ ശിക്ഷ
ക്രിമിനല്‍ കോടതിയില്‍ എത്തിയ കേസില്‍ വിവിശദമായ അന്വേഷണവും വാദവും നടന്നു. വിചാരണയ്ക്കിടെ പ്രതികള്‍ മൂന്ന് പേരും കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു. ഇറാനില്‍ നിന്ന് കുവൈത്തിലേക്ക് ഒരു ബോട്ടില്‍ വന്‍തോതില്‍ മയക്കുമരുന്ന് കൊണ്ടുവന്നതായി ഇവര്‍ പറഞ്ഞു. വിചാരണ പൂര്‍ത്തിയാക്കിയ കോടതി മൂന്ന് പേര്‍ക്കും വധശിക്ഷ വിധിക്കുകയായിരുന്നു.