കുവൈത്തിൽ ട്രാഫിക് പരിശോധന; ഒരാഴ്ചക്കിടെ 48,563 നിയമലംഘനങ്ങൾ കണ്ടെത്തി

By Web Team  |  First Published Oct 27, 2024, 2:23 PM IST

പരിശോധനയിൽ  78 വാഹനങ്ങളും 94 മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടി.

(ഫയൽ ചിത്രം)


കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാപക ട്രാഫിക് പരിശോധന. ഒരാഴ്ച നീണ്ടുനിന്ന പരിശോധനകളില്‍ കണ്ടെത്തിയത് 48,563 ട്രാഫിക് നിയമലംഘനങ്ങൾ. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റാണ് ഇക്കാര്യം അറിയിച്ചത്. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടര്‍ന്ന് 78 വാഹനങ്ങളും 94 മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടി.

63 പേരെ ട്രാഫിക് പൊലീസിന് റഫർ ചെയ്യുകയും ചെയ്തു. ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 30 പ്രായപൂർത്തിയാകാത്തവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. തുടർന്നുള്ള നടപടികളിൽ 43 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. വാണ്ടഡ് ലിസ്റ്റിലുള്ള 26 പേരാണ് അറസ്റ്റിലായത്. അബോധാവസ്ഥയിലുള്ള രണ്ട് പേരെയും മയക്കുമരുന്ന് കൈവശം വെച്ചതായി സംശയിക്കുന്ന രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു.

Latest Videos

undefined

Read Also -  വെൽഡിങ്ങിനിടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് സൗദിയിൽ മലയാളി മരിച്ചു

പ്രതികളെ പിന്നീട് മയക്കുമരുന്ന് പ്രതിരോധത്തിനുള്ള ജനറൽ ഡിപ്പാർട്ട്മെന്‍റിലേക്ക് കൈമാറി. ഇക്കാലയളവിൽ 1,658 വാഹനാപകടങ്ങൾ കൈകാര്യം ചെയ്തതായും 265 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ട്രാഫിക്ക് വിഭാഗം അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!