സിവില്‍ സര്‍വീസ് ബ്യൂറോയാണ് അവധി പ്രഖ്യാപിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡിസംബര്‍ ഒന്നിന് പൊതു അവധി പ്രഖ്യാപിച്ചു. കുവൈത്ത് ആതിഥേയത്വം വഹിക്കുന്ന ജിസിസി ഉച്ചകോടിയോട് അനുബന്ധിച്ചാണ് സിവില്‍ സര്‍വീസ് ബ്യൂറോ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അന്ന് അവധി ആയിരിക്കും. അടിയന്തര സേവനങ്ങളും പൊതു താൽപര്യ സേവനങ്ങളും നൽകുന്ന ഏജൻസികൾ പ്രവർത്തനങ്ങൾ തടസ്സപ്പെടാതെ നടത്തുന്നതിനായി അതനുസരിച്ചുള്ള ഷെഡ്യൂളുകൾ തയ്യാറാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
undefined
Read Also - ഇജ്ജാതി ഭാഗ്യം! വെള്ളിയാഴ്ച വിവാഹം, ഞായറാഴ്ച കോടീശ്വരൻ; 46 കോടി ഗ്രാൻഡ് പ്രൈസ്, ബമ്പറടിച്ച 9 പേരും മലയാളികൾ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം