18 വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ റഹീമിനെ കണ്ട് ഉമ്മയും ബന്ധുക്കളും, കൂടിക്കാഴ്ച സൗദി ജയിലിൽ

By Web Team  |  First Published Nov 11, 2024, 7:05 PM IST

ഉമ്മ ഫാത്തിമ, സഹോദരൻ, അമ്മാവൻ എന്നിവരെയാണ് റഹീം കണ്ടത്. 18 വർഷത്തിനിടെ ആദ്യമായാണ് കുടുംബവുമായുള്ള റഹീമിന്റെ കൂടിക്കാഴ്ച.


റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിനെ ഉമ്മയുൾപ്പെടെയുള്ള ബന്ധുക്കൾ സന്ദർശിച്ചു. ഉമ്മ ഫാത്തിമ, സഹോദരൻ, അമ്മാവൻ എന്നിവരെയാണ് റഹീം കണ്ടത്. 18 വർഷത്തിനിടെ ആദ്യമായാണ് കുടുംബവുമായുള്ള റഹീമിന്റെ കൂടിക്കാഴ്ച. ഉംറ നിർവഹിച്ച ശേഷം തിരിച്ച് റിയാദിലെത്തിയ ഫാത്തിമ റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്ക്കാൻ ജയിലിൽ എത്തിയാണ് റഹീമിനെ കണ്ടത്.

18 വർഷങ്ങളായി ജയിലിലുള്ള മകൻ, ഒരുവട്ടമൊന്ന് കാണാൻ കൊതിച്ച് ഉമ്മ. ആദ്യം നടക്കാതെ പോയ കൂടിക്കാഴ്ച്ച ഒടുവിൽ യാഥാർത്ഥ്യമായി.  ഉംറ നിർവ്വഹിക്കുന്നതിനൊപ്പം റഹീമിനെ കാണാൻ കൂടി ലക്ഷ്യമിട്ടായിരുന്നു കുടുംബം റിയാദിൽ എത്തിയത്. റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്ക്കാൻ ജയിലിൽ എത്തിയാണ് അവർ റഹീമിനെ കണ്ടത്. കൂടിക്കാഴ്ച്ച അര മണിക്കൂറോളം നീണ്ടു. ഇന്ത്യൻ എംബസിയിലും റഹീമിന്റെ ഉമ്മ എത്തിയിരുന്നു.  നേരത്തെ ജയിലിലെത്തി ആരും തന്നെ കാണെണ്ടല്ലെന്നായിരുന്നു റഹീമിന്റെ നിലപാട്.  പിന്നീട് പല തലത്തിലുണ്ടായ ഇടപെടലിന് ശേഷമാണ് കൂടിക്കാഴ്ച്ച നടന്നത്.

Latest Videos

undefined

ഉമ്മയും ബന്ധുക്കളും കഴിഞ്ഞ ദിവസം സൗദിയിലെത്തിയെങ്കിലും ഇവരെ റഹീം കണ്ടിരുന്നില്ല. ഉമ്മയെ ജയിലിൽ വെച്ച് കാണാൻ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാതിരുന്നതെന്നാണ് റഹീം അന്ന് പ്രതികരിച്ചത്. ഉമ്മ വന്നെന്ന് അറിഞ്ഞപ്പോൾ തന്നെ എനിക്ക് രക്തസമ്മർദ്ദം ഉയരുന്നതിന്‍റെ ലക്ഷണമുണ്ടായി. അപ്പോൾ തന്നെ മരുന്ന് കഴിച്ചു. ഉമ്മയുടെ മനസിൽ ഇന്നും 18 വർഷം മുമ്പ് സൗദിയിലേക്ക് തിരിച്ചപ്പോഴുള്ള മകന്‍റെ മുഖമാണ്. അത് അങ്ങനെ തന്നെ ഉണ്ടാവട്ടെ എന്നാണ് ആഗ്രഹിക്കുന്നതെന്ന് റഹീം അന്ന് സുഹൃത്തുക്കളോട് ഫോണിൽ പറഞ്ഞത്. ഈ മാസം 17നാണ് റഹീമിന്റെ മോചന ഉത്തരവ് സംബന്ധിച്ച ഫയൽ കോടതി പരിഗണിക്കുന്നത്. നേരത്തെ ഫയൽ പരിഗണിച്ച കോടതി ഇത് 17ലേക്ക് മാറ്റുകയായിരുന്നു. അന്ന് നിർണായക ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷ. 

Also Read: ഉമ്മ വന്നത് അറിഞ്ഞപ്പോൾ രക്തസമ്മർദ്ദം കൂടി, ജയിൽ യൂണിഫോമിൽ എന്നെ കണ്ടിട്ടില്ല; മനസ്സ് അനുവദിച്ചില്ലെന്ന് റഹീം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!